തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ സർക്കാർ സമവായത്തിനു ശ്രമിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തും.
ഡൽഹിയിലുള്ള ഗവർണർ ശനിയാഴ്ച സംസ്ഥാനത്ത് മടങ്ങിയെത്തും. ഇതിനുശേഷമാകും കൂടിക്കാഴ്ച. സർവകലാശാലയിലെ പ്രശ്നങ്ങൾ സർക്കാരിന് തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് സമവായനീക്കം.
പ്രോ ചാൻസിലർ എന്ന നിലയ്ക്ക് മന്ത്രി ആർ.ബിന്ദുവും നിയമ മന്ത്രി പി.രാജീവും ഗവർണറെ നേരിൽ കണ്ടേക്കുമെന്ന് സൂചനയുണ്ട്. മൂന്നാഴ്ചയ്ക്ക് ശേഷം കനത്ത സുരക്ഷയിൽ സർവകലാശാല ആസ്ഥാനത്ത് വിസി മോഹനൻ കുന്നുമ്മൽ എത്തിയിരുന്നു.
വിസിയെ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചിരുന്നെങ്കിലും പ്രതിഷേധം ഉണ്ടായില്ല. വിസി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിൽ രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറും സർവകലാശാലയിലെത്തി.