മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ്; ഏ​ഴ് പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ​വി​ട്ടു
Thursday, July 31, 2025 11:59 AM IST
മും​ബൈ: മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ൽ ബി​ജെ​പി നേ​താ​വ് പ്ര​ഗ്യാ​സിം​ഗ് താ​ക്കൂ​ർ അ​ട​ക്കം ഏ​ഴ് പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ​വി​ട്ടു. മും​ബൈ​യി​ലെ പ്ര​ത്യേ​ക എ​ന്‍​ഐ​എ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ്രോ​സി​ക്യൂ​ഷ​ന് ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

2008 സെ​പ്റ്റം​ബ​ർ 29നാ​ണ് മാ​ലേ​ഗാ​വി​ലെ ഭി​ക്കു ചൗ​ക്കി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2011ലാ​ണ് കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത​ത്. 2018 ല്‍ ​വി​ചാ​ര​ണ തു​ട​ങ്ങി. 323 സാ​ക്ഷി​ക​ളെ​യും എ​ട്ട് പ്ര​തി​ഭാ​ഗം സാ​ക്ഷി​ക​ളെ​യും വി​സ്ത​രി​ച്ചു. ഇ​തി​ല്‍ 40 സാ​ക്ഷി​ക​ൾ കൂ​റു​മാ​റി​യി​രു​ന്നു. 10,800 ല​ധി​കം തെ​ളി​വു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.