തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഡോ.ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകി. ഡോക്ടറുടെ വെളിപ്പെടുത്തില്‍ സർവീസ് ചട്ടലംഘനമാണെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും നോട്ടീസിൽ പറയുന്നു.
ഡോക്ടറുടെ വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണം നടത്തിയ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. ഡോ.ഹാരിസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. പ്രോബ് എന്ന ഉപകരണം ഡിപ്പാര്‍ട്ട്മെന്റിൽ ഉണ്ടായിട്ടും ഡോ.ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നാണു വിദഗ്ധസമിതിയുടെ കണ്ടെത്തല്‍.
തെറ്റായ കാര്യം പ്രചരിപ്പിച്ചത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനമാണെന്നും വിവിധ സര്‍ക്കുലറുകളുടെ ഗുരുതര ലംഘനമാണെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.