ഇ​ന്ത്യയ്​ക്ക് വീ​ണ്ടും ഭീ​ഷ​ണി; 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ​രു​വ വീ​ണ്ടും ഉ​യ​ർ​ത്തി​യേ​ക്കു​മെ​ന്ന് ട്രം​പ്‌
Tuesday, August 5, 2025 8:02 PM IST
വാ​ഷിം​ഗ്‌‌​ട​ൺ: ഇ​ന്ത്യ​യ്ക്കു​മേ​ൽ 24 മ​ണി​ക്കൂ​റി​ന​കം തീ​രു​വ ഗ​ണ്യ​മാ​യി ഉ​യ​ർ​ത്തി​യേ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. നി​ല​വി​ൽ 25 ശ​ത​മാ​നം തീ​രു​വ ഇ​ന്ത്യ​യ്ക്കു​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​തി​നു പു​റ​മേ​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും തീ​രു​വ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. സി​എ​ൻ​ബി​സി​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം.

യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു​മേ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തീ​രു​വ ചു​മ​ത്തു​ന്ന രാ​ജ്യം ഇ​ന്ത്യ​യാ​ണെ​ന്ന വാ​ദ​വും ട്രം​പ് ആ​വ​ര്‍​ത്തി​ച്ചു. ഇ​ന്ത്യ ഒ​രു ന​ല്ല വ്യ​പാ​ര​പ​ങ്കാ​ളി​യ​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​വ​ര്‍ ത​ങ്ങ​ളു​മാ​യി ധാ​രാ​ളം വ്യാ​പാ​രം ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഞ​ങ്ങ​ള്‍ അ​വ​രു​മാ​യി വ്യാ​പാ​രം ന​ട​ത്തു​ന്നി​ല്ല. അ​തു​കൊ​ണ്ട് ഞ​ങ്ങ​ള്‍ 25 ശ​ത​മാ​നം തീ​രു​വ നി​ശ്ച​യി​ച്ചു.

പ​ക്ഷേ ആ ​നി​ര​ക്ക് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഗ​ണ്യ​മാ​യി ഉ​യ​ര്‍​ത്താ​ന്‍ പോ​കു​ക​യാ​ണെ​ന്നാ​ണ് ട്രം​പ് ഇ​പ്പോ​ൾ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ റ​ഷ്യ​യി​ല്‍​നി​ന്ന് എ​ണ്ണ വാ​ങ്ങു​ക​യും റ​ഷ്യ-​യു​ക്രൈ​ന്‍ യു​ദ്ധ​ത്തി​ന് ഇ​ന്ധ​നം പ​ക​രു​ക​യു​മാ​ണെ​ന്നും ഇ​തി​ൽ താ​ന്‍ സ​ന്തോ​ഷ​വാ​ന​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.




">