അക്ര: ഘാനയിൽ ഹെലികോപ്റ്റർ അപകടത്തിൽ മന്ത്രിമാർ കൊല്ലപ്പെട്ടു. പ്രതിരോധ, പരിസ്ഥിതി മന്ത്രിമാരായ എഡ്വേർഡ് ഒമാൻ ബോമാ, ഇബ്രാഹിം മുർത്തല മുഹമ്മദ് എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട വ്യോമസേന ഹെലികോപ്റ്ററിൽ അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.
അശാന്തി മേഖലയിലുണ്ടായ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഘാന സായുധ സേന അറിയിച്ചു.