കുവൈറ്റ് സിറ്റി: കുവൈറ്റ് വിഷമദ്യദുരന്തത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിൽ. കുവൈറ്റിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ത്യക്കാരായ നിർമാണത്തൊഴിലാളികളാണ് ദുരന്തത്തിനിരയായതെന്നും അതിൽ മലയാളികളുമുണ്ടെന്നുമാണ് സൂചന. ആശുപത്രികളിലുള്ളവരിൽ പലരുടെയും നില ഗുരുതരമാണെന്നും ചിലരുടെ കാഴ്ച നഷ്ടപ്പെട്ടെന്നും വിവരമുണ്ട്.
അതേസമയം, വിഷമദ്യം കഴിച്ച് 10 പേർ മരിച്ചു. വിദേശികളാണ് മരിച്ചതെന്നും അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ഇതെന്നും സുരക്ഷാവിഭാഗം സ്ഥിരീകരിച്ചു.
നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. മരിച്ചവരുടെയോ ചികിത്സയിൽ കഴിയുന്നവരുടെയോ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.