അ​സിം മു​നീ​റി​ന്‍റെ ഭീ​ഷ​ണി​യി​ല്‍ പാ​ക്കി​സ്ഥാന് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ
Friday, August 15, 2025 3:08 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യ്‌​ക്കെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യ ഭീ​ഷ​ണി​ക​ളും വി​ദ്വേ​ഷ​പ​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളും പ​തി​വാ​യി ഉ​യ​ര്‍​ത്തു​ന്ന പാ​ക്കിസ്ഥാ​ന്‍ നേ​തൃ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ. ഇ​നി​യും പ്ര​കോ​പ​നം തു​ട​ര്‍​ന്നാ​ല്‍ പാ​കി​സ്താ​ന് താ​ങ്ങാ​നാ​വാ​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

സ്വ​ന്തം പ​രാ​ജ​യം മ​റ​ച്ചു​വ​ക്കാ​നാ​ണ് ഇ​ന്ത്യാ വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ പാ​ക്കിസ്ഥാ​ന്‍ ന​ട​ത്തു​ന്ന​തെ​ന്ന് ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ണ്‍​ധീ​ര്‍ ജ​യ്‌​സ്വാ​ള്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഇ​നി​യും നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ ക​ണ്ട​തു​പോ​ലു​ള്ള ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ര​ണ്‍​ധീ​ര്‍ ജ​യ്സ്വാ​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ക​ഴി​ഞ്ഞ​യാ​ഴ്ച പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​ര്‍ ത​ന്‍റെ യു​എ​സ് സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ ഇ​സ്ലാ​മാ​ബാ​ദി​ന് നി​ല​നി​ല്‍​പ്പ് ഭീ​ഷ​ണി നേ​രി​ട്ടാ​ല്‍ മേ​ഖ​ല​യെ ആ​ണ​വ​യു​ദ്ധ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​ത് ആ​രം​ഭി​ച്ച​ത്.




">