ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിലെ പാക്കിസ്ഥാൻ-യുഎഇ മത്സരം അനിശ്ചിതത്വത്തിൽ. ഇന്നത്തെ മത്സരം നിയന്ത്രിക്കേണ്ട റഫറി ഐന്ഡി പൈക്രോഫ്റ്റിനെ മാറ്റാതെ മത്സരിക്കേണ്ടതില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് നിർദേശം നൽകി.
റഫറിയെ മാറ്റണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് വീണ്ടും കത്ത് നൽകി. ഇതിൽ തീരുമാനമാകാതെ ടീമിനോട് ഹോട്ടലിൽ നിന്നിറങ്ങരുതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചു.
ഇന്ന് രാത്രി എട്ടിനാണ് മത്സരം നടക്കേണ്ടത്. ഈ വിഷയത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ലാഹോറിൽ വാർത്താസമ്മേളനം നടത്തുമെന്നും റിപ്പോർട്ടുണ്ട്. റഫറിയെ മാറ്റില്ലെന്ന് ഐസിസി അറിയിച്ചിരുന്നു.