വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കൻ പെൻസിൽവാനിയയിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്നു. രണ്ടുപേർക്ക് ഗുരുത പരിക്കേറ്റു.
ഫിലാഡൽഫിയയിൽ നിന്ന് ഏകദേശം 185 കിലോമീറ്റർ പടിഞ്ഞാറ്, മേരിലാൻഡ് ലൈനിന് സമീപം നോർത്ത് കൊഡോറസ് ടൗൺഷിപ്പ് പ്രദേശത്താണ് വെടിവയ്പ്പ് ഉണ്ടായത്. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെ ചികിത്സിക്കുന്നുണ്ടെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും യോർക്ക് ആശുപത്രി അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും വിശദാംശങ്ങൾ പുറത്തുപറയാറായിട്ടില്ലെന്നും പോലീസ് അറിയിച്ചു.