തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വിലക്കയറ്റത്തെക്കുറിച്ച് സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. സഭാനടപടികള്‍ നിര്‍ത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി.വിഷ്ണുനാഥ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
നോട്ടീസ് നൽകിയപ്പോൾ ചില മന്ത്രിമാർ തന്നെ പരിഹസിച്ചുവെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. വെളിച്ചെണ്ണ വിലക്കയറ്റം അതിരൂക്ഷമാണ്. പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. സപ്ലൈക്കോയടക്കം എല്ലാ സംവിധാനങ്ങളും പരാജയമാണ്.
420 കോടി ആവശ്യപ്പെട്ടതിൽ പകുതി പോലും അനുവദിച്ചിട്ടില്ല. ശരിക്കും സിപിഐക്കാർ അവതരിപ്പിക്കേണ്ട പ്രമേയമാണിതെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു. തുടർച്ചയായി മൂന്നാംദിവസമാണ് സഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുന്നത്.
സഭാസമ്മേളനത്തിന്റെ ആദ്യദിവസം പോലീസ് മർദനവും ബുധനാഴ്ച അമീബിക് മസ്തിഷ്ക ജ്വരം വർധിച്ച സാഹചര്യവുമാണ് ചർച്ച ചെയ്തത്.