ഇ​ന്ത്യയേയും ചൈ​നയെയും തീ​രു​വ​യു​ടെ പേ​രി​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാനാവില്ല: റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി
Friday, September 19, 2025 6:01 AM IST
മോ​സ്കോ: ഇ​ന്ത്യയേയും ചൈ​നയെയും തീ​രു​വ​യു​ടെ പേ​രി​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ നീ​ക്കം വി​ജ​യ​ക്കി​ല്ലെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ്. അ​ത്ത​രം ശാ​സ​ന​ങ്ങ​ൾ​ക്ക് ഇരുരാജ്യങ്ങളും വ​ഴ​ങ്ങി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​ഷ്യ​യി​ൽനി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് നി​ർ​ത്താ​ൻ ചൈ​ന​യോ​ടും ഇ​ന്ത്യ​യോ​ടും അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ലൂ​ടെ ഈ ​രാ​ജ്യ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽനി​ന്നു കൂ​ടു​ത​ൽ അ​ക​ലു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​ഷ്യൻ ചാ​ന​ലിലെ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ലാ​വ്റോ​വ്.

അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദം ഇ​രുരാ​ജ്യ​ങ്ങ​ളെ​യും പു​തി​യ ഊ​ർ​ജ വി​പ​ണി​ക​ളും പു​തി​യ സ്രോ​ത​സു​ക​ളും തേ​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​കുമെന്നും ലാ​വ്റോ​വ് പ​റ​ഞ്ഞു. റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​നെ ചൊ​ല്ലി​യാ​ണ് യു​എ​സ്പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​യ്ക്ക് അ​ധി​ക തീ​രു​വ ചു​മ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സം​ഭ​ര​ണം ദേ​ശീ​യ താ​ൽ​പ്പ​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ന്ത്യ നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ന്നും ലാ​വ്റോ​വ് ചൂ​ണ്ടി​ക്കാ​ട്ടി.




">