കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇതുവരെ ഒന്നും ചെയ്യാതെ ഇപ്പോള്‍ മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ എന്താണ് ശബരിമലയില്‍ ചെയ്തത് എന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും സതീശന് പറഞ്ഞു. കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണത്തിൽ പ്രതികരിച്ച സതീശൻ ഗോവിന്ദനെതിരെയും രംഗത്തെത്തി.
ആന്തൂരിലെ സാജിന്റെ കുടുംബത്തിനെതിരെ വ്യാജപ്രചരണം നടത്തിയത് ആരാണെന്ന് എല്ലാവര്ക്കും അറിയാം. സ്ത്രീകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ക്ക് തുടക്കം കുറിച്ചയാളാണ് ഗോവിന്ദന്. ആ ഗോവിന്ദന് പഠിപ്പിക്കാന്‍ വരണ്ടെന്നും സതീശന് പറഞ്ഞു.