കോപ്പൻഹേഗൻ: ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റണിന്റെ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ മുഹമ്മദ് റയാൻ അർദിയാന്റെ-റഹ്മത്ത് ഹിദായത്ത് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്.
ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ജയം. സ്കോർ-21-15,18-21,21-16.
ഇന്ന് നടക്കുന്ന സെമിഫൈനലിൽ സാത്വിക്ക്-ചിരാഗ് സഖ്യം ജപ്പാന്റെ യുഗോ കൊബായാഷി-ടകുരോ ഹോക്കി സഖ്യത്തെ ആയിരിക്കും നേരിടുക.