ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ്-ഇംഗ്ലണ്ട് ടി20 പരന്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് കഴിഞ്ഞതിന്റെ പിന്നാലെയാണ് മഴ എത്തിയത്. ഓവർ കുറച്ചെങ്കിലും മത്സരം നടത്താൻ ശ്രമിച്ചെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
ഇംഗ്ലണ്ട് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് എടുത്തത്. സാം കറണിന്റെയും ജോസ് ബട്ട്ലറുടെയും മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. കറൺ 49 റൺസും ബട്ട്ലർ 29 റൺസുമെടുത്തു.
തിങ്കളാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലി ഓവൽ ആണ് വേദി.