മുംബൈ: കല്യാൺ അതിരൂപത പ്രഖ്യാപനത്തിന്റെയും പ്രഥമ ആർച്ച് ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ സ്ഥാനാരോഹണത്തിന്റെയും ചടങ്ങുകൾ ആരംഭിച്ചു.
കല്യാൺ വെസ്റ്റിലെ സെന്റ് തോമസ് കത്തീഡ്രലിൽ ആരംഭിച്ച ചടങ്ങുകൾക്ക് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധ കുർബാനമധ്യേ ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ബിഷപ് മാർ തോമസ് ഇലവനാലിന് യാത്രയയപ്പും നൽകും. കേരളത്തിലും പുറത്തുമുള്ള 35 മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അല്മായർ തുടങ്ങിയവർ കർമ്മങ്ങളിൽ പങ്കെടുക്കുന്നുണ്ട്.