ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്നു; പ്ര​ഖ്യാ​പ​നം കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ലെന്ന് സൂചന
Monday, October 20, 2025 3:14 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്ഷേ​മ പെ​ന്‍​ഷ​ന്‍ വ​ർ​ധി​പ്പി​ക്കാ​ൻ ആ​ലോ​ച​ന. 200 രൂ​പ വ​ർ​ധി​പ്പി​ച്ച് 1800 രൂ​പ​യാ​ക്കാ​നാ​ണ് നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദ്ദേ​ശം ധ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ത​ന്നെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തോ​ടൊ​പ്പം ഒ​രു മാ​സ​ത്തെ കു​ടി​ശി​ക ന​ൽ​കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പെ​ൻ​ഷ​ൻ ഘ​ട്ടം ഘ​ട്ട​മാ​യി വ​ർ​ധി​പ്പി​ച്ച് 2500 രൂ​പ​യാ​ക്കു​മെ​ന്ന​ത് ഇ​ട​തു​മു​ന്ന​ണി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​മാ​ണ്.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്താ​ണ് പെ​ൻ​ഷ​ൻ 1600 രൂ​പ​യാ​ക്കി​യ​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പി​ന്നീ​ട് വ​ര്‍​ധ​ന​വൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.




">