സം​സ്ഥാ​ന​ത്ത് ഇ​ന്ന് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Tuesday, October 21, 2025 5:55 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ കാ​റ്റോ​ടും കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് തു​ട​രു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി മ​ഴ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലെ ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ർ​ദം അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും. കേ​ര​ള തീ​ര​ത്തോ​ട് ചേ​ർ​ന്ന് ച​ക്ര​വാ​ത​ച്ചു​ഴി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രും. ബു​ധ​നാ​ഴ്ച അ​ഞ്ച് ജി​ല്ല​ക​ളി​ൽ നി​ല​വി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.




">