ശ്രീ​കോ​വി​ലി​ന്‍റെ ഉ​ൾ​വ​ശ​വും വി​ഗ്ര​ഹ​വും കാ​ണാം; രാ​ഷ്ട്ര​പ​തി തൊ​ഴു​തു നി​ൽ​ക്കു​ന്ന ചി​ത്രം പി​ൻ​വ​ലി​ച്ചു
Wednesday, October 22, 2025 9:54 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ശ​ബ​രി​മ​ല മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ൽ തൊ​ഴു​തു നി​ൽ​ക്കു​ന്ന ചി​ത്രം രാ​ഷ്ട്ര​പ​തിഭവന്‍റെ ​ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചു. ചി​ത്ര​ത്തി​ൽ ശ്രീ​കോ​വി​ലി​ന്‍റെ ഉ​ൾ​വ​ശ​വും വി​ഗ്ര​ഹ​വും ദൃ​ശ്യ​മാ​യി​രു​ന്നു.

വി​ഗ്ര​ഹ​ത്തി​ന്‍റെ ചി​ത്രം എ​ടു​ത്ത​തി​ലും വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ചി​ത്ര​ത്തി​നു താ​ഴെ ഒ​ട്ടേ​റെ വി​മ​ർ​ശ​ന ക​മ​ന്‍റു​ക​ൾ വ​ന്ന​തോ​ടെ ചി​ത്രം ഔ​ദ്യോ​ഗി​ക പേ​ജി​ൽ നി​ന്ന് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല ദ​ർ​ശനം പൂ​ർ​ത്തി​യാ​ക്കി വൈ​കു​ന്നേ​ര​ത്തോ​ടെ രാ​ഷ്ട്ര​പ​തി തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തി.

നാ​ലു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. വ്യാഴാഴ്ച രാ​വി​ലെ 10.30ന് ​രാ​ജ്‌​ഭ​വ​നി​ൽ മു​ൻ രാ​ഷ്ട്ര​പ​തി കെ.​ആ​ർ.​നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ അ​നാഛാ​ദ​നം ചെ​യ്‌​ത​ശേ​ഷം ഉ​ച്ച​യ്ക്ക് 12.50ന് ​ഹെ​ലി​കോ​പ്റ്റ​റി​ൽ ശി​വ​ഗി​രി​യി​ലെ​ത്തി ശ്രീ​നാ​രാ​യ​ണ​ഗു​രു മ​ഹാ​സ​മാ​ധി ശ​താ​ബ്ദി ആ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

വൈ​കു​ന്നേ​രം 4.15നു ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം കു​മ​ര​ക​ത്തെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കും.




">