Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Play Audio
ഹൈക്കോടതി പറഞ്ഞത് സർക്കാർ നടപ്പാക്കട്ടെ
Wednesday, July 30, 2025 12:00 AM IST
തെരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണി പൊതുജനാരോഗ്യ പ്രതിസന്ധിയായി അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന്, വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും
നിയമഭേദഗതികൾ വരുത്തുകയും വേണം. എല്ലാറ്റിലുമുപരി സർക്കാരുകളുടെ ഇച്ഛാശക്തിയും പൊതുജനങ്ങളുടെ സഹകരണവും വേണം.
ഒടുവിൽ ഹൈക്കോടതി അതു വ്യക്തമായി പറഞ്ഞിരിക്കുന്നു: “മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതാണു മനുഷ്യാവകാശം.” തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റീസ് സി.എസ്. ഡയസിന്റെ പരാമർശം. ഇതുമാത്രമല്ല, തെരുവുനായ്ക്കളുടെ ആക്രമണമെന്ന പ്രശ്നത്തെക്കുറിച്ച് കോടതി അതീവഗൗരവത്തോടെ മറ്റു പലതും പറഞ്ഞു.
സർക്കാരിനും മൃഗസ്നേഹികൾക്കുമെല്ലാമുള്ള താക്കീതോ മുന്നറിയിപ്പോ ആയിരുന്നു അത്. തെരുവുനായശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാർഥിനി കീർത്തന സരിനും മറ്റുള്ളവരും നല്കിയ ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. തെരുവുനായ മനുഷ്യനെ കടിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിയാകും ഉത്തരവാദിയെന്നും ഹൈക്കോടതി കടുപ്പിച്ചു പറഞ്ഞു.
നടപ്പാക്കാൻ കഴിയുന്ന പരിഹാരമാർഗങ്ങളാണ് സർക്കാർ കൊണ്ടുവരേണ്ടത്. തെരുവുനായ്ക്കളുടെ സംരക്ഷണം മൃഗസ്നേഹികളെ ഏൽപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. കേസിൽ കക്ഷി ചേർന്ന മൃഗസ്നേഹികളോട് കൂട്ടായ്മയുണ്ടാക്കി കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശിക്കുകയും ചെയ്തു. രണ്ടു മുതൽ മൂന്നു ലക്ഷം വരെ തെരുവുനായ്ക്കൾ മാത്രമാണു സംസ്ഥാനത്തുള്ളതെന്നാണു സർക്കാർ കോടതിയിൽ നല്കിയ കണക്ക്.
ഈ കണക്ക് കോടതി തള്ളി. 50 ലക്ഷം തെരുവുനായ്ക്കളെങ്കിലും ഇവിടെയുണ്ടാകും. ആറു മാസത്തിനകം ഒരു ലക്ഷത്തോളം പേരെയെങ്കിലും തെരുവുനായ്ക്കൾ കടിച്ചിട്ടുണ്ട്; 16 പേർ മരിച്ചു. വന്യജീവി ആക്രമണങ്ങളെപ്പോലെ തെരുവുനായ ആക്രമണങ്ങളെയും ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ഹൈക്കോടതിയുടെ നിർദേശം സ്വാഗതാർഹമാണ്. തെരുവുനായ പ്രശ്നത്തിനു പലരും പല പരിഹാരങ്ങളും മുന്നോട്ടുവച്ചു.
സർക്കാർ പലതും തുടങ്ങിവച്ചു. വന്ധ്യംകരണം മുതൽ ദയാവധം വരെ. ഒന്നും ഫലപ്രദമായില്ലെന്നതാണ് അനുഭവം. നിസഹായതയുടെ നിലവിളികളും നായകടിയുടെ മുറിപ്പാടുകളിൽനിന്നിറ്റിയ ചോരത്തുള്ളികളും ഇപ്പോഴും കേരളത്തിലെ തെരുവുകളെ ഭീതിദമാക്കുന്നു. വന്ധ്യംകരണത്തിന് തെരുവുനായ്ക്കളെ പിടികൂടാൻ ആളെ കിട്ടാനില്ല. പിടികൂടുന്നവയെ സൂക്ഷിക്കാൻ അഭയകേന്ദ്രങ്ങളുമില്ല.
15 എബിസി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഒന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. അതിനിടയിലും പുതുതായി അഞ്ചെണ്ണംകൂടി തയാറാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എബിസി സംബന്ധിച്ച നിബന്ധനകൾ കേന്ദ്രം അടുത്തിടെ കർശനമാക്കിയതോടെ കാര്യങ്ങൾ കൂടുതൽ വിഷമത്തിലായി. സിസി ടിവി, ഇൻസിനറേറ്റർ, രണ്ടായിരം എബിസിയെങ്കിലും ചെയ്തു പരിചയമുള്ള മൃഗഡോക്ടർ... സെന്ററിൽ ഇവയെല്ലാം വേണം.
ഇക്കാര്യം മന്ത്രി എം.ബി.രാജേഷും അടുത്തദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രത്തെ കുറ്റം പറയുകയല്ലാതെ മന്ത്രിയുടെ കൈയിലും പരിഹാരം കാര്യമായൊന്നുമില്ല. എന്തായാലും നായ്ക്കളുടെ പല്ലിനു ശൗര്യം പണ്ടത്തേക്കാൾ കൂടിയെന്നു പറഞ്ഞാൽ മതിയല്ലോ! തെരുവുനായ ആക്രമണങ്ങൾക്കെതിരായ പോരാട്ടത്തിൽ, ഇരകൾക്ക് ആശ്വാസം നൽകുന്നതിൽ ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിക്ക് നിർണായക പങ്കുണ്ടായിരുന്നു.
2016ൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച ഈ മൂന്നംഗ സമിതി, റിട്ടയേഡ് ജസ്റ്റീസ് എസ്. സിരിജഗന്റെ നേതൃത്വത്തിൽ, തെരുവുനായയുടെ കടിയേറ്റവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും നഷ്ടപരിഹാരം നിശ്ചയിച്ച് നൽകാനുള്ള ചുമതലയാണ് നിർവഹിച്ചിരുന്നത്. എങ്കിലും, കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പലപ്പോഴും വെല്ലുവിളി നിറഞ്ഞതായിരുന്നു.
ഫണ്ടിന്റെ അപര്യാപ്തതയും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൊക്കെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഇരകളിൽ പലർക്കും നഷ്ടപരിഹാരത്തിനുള്ള സാധ്യതയെക്കുറിച്ച് അറിവില്ലായിരുന്നു. ഏകദേശം 9000 അപേക്ഷകൾ ലഭിച്ചതിൽ 1000 എണ്ണത്തിൽ മാത്രമാണ് കമ്മിറ്റിക്ക് തീരുമാനമെടുക്കാൻ കഴിഞ്ഞത്.
ഈ സാഹചര്യത്തിലാണ്, നഷ്ടപരിഹാര അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കുന്നതിനുള്ള ചുമതല ജില്ലാ ലീഗൽ സർവീസ് അഥോറിറ്റികൾക്ക് കൈമാറാനുള്ള ഹൈക്കോടതിയുടെ തീരുമാനം പ്രസക്തമാകുന്നത്. സിരിജഗൻ കമ്മിറ്റി സ്വീകരിച്ച മാനദണ്ഡങ്ങൾ അനുസരിച്ചുതന്നെ ഈ ജില്ലാതല സമിതികൾക്കു നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കും.
സർക്കാർ നിർദേശിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റിയിൽ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട് 2023 നവംബറിലെ ഒരു കോടതിവിധിയുമുണ്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് സർക്കാരിന്റെ ഉത്തരവാദിത്വം അടിവരയിട്ടുറപ്പിക്കുന്ന വിധി പറഞ്ഞത്.
തെരുവുനായയുടെ കടിയേറ്റാൽ ഓരോ പല്ലിന്റെയും അടയാളത്തിനു പതിനായിരം രൂപ വച്ച് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ശ്രദ്ധേയമായ ആ വിധി. മുറിവിന്റെ ആഴം കൂടുന്തോറും തുകയും കൂടും. പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന് നടപടികൾ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടതും അടുത്തിടെയാണ്.
മനുഷ്യരുടെ പരിണാമചരിത്രത്തിൽ നായ്ക്കൾക്കു സവിശേഷമായ സ്ഥാനമുണ്ട്. അത് പരസ്പരസ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റേതുമാണ്. അതേസമയം, അവയുടെ ക്ഷേമത്തിന്റെ ഉത്തരവാദിത്വമുണ്ടായിരിക്കെ ചെന്നായ്ക്കളിൽനിന്നുള്ള അവയുടെ പരിണാമത്തിന്റെ ഫലങ്ങളും മനുഷ്യന് അനുഭവിക്കേണ്ടിവരുന്നു. പ്രശ്നം നേരിടുന്നതിൽ അങ്ങനെയൊരു ധർമസങ്കടം കൂടിയുണ്ട്.
എന്തായാലും വന്ധ്യംകരണത്തിലൂടെയും പ്രതിരോധ കുത്തിവയ്പിലൂടെയും നായ്ക്കളുടെ എണ്ണം സ്വയം കുറയുമെന്ന പ്രതീക്ഷ വൃഥാവിലാണ്. തെരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണി പൊതുജനാരോഗ്യ പ്രതിസന്ധിയായി അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന്, വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും നിയമഭേദഗതികൾ വരുത്തുകയും വേണം.
എല്ലാറ്റിലുമുപരി സർക്കാരുകളുടെ ഇച്ഛാശക്തിയും പൊതുജനങ്ങളുടെ സഹകരണവും വേണം. അല്ലെങ്കിൽ ഒരുഭാഗത്തു വാദപ്രതിവാദങ്ങളുടെ കോലാഹലവും മറുഭാഗത്തു കടിയേറ്റവരുടെ നിലവിളിയും ഉയർന്നുകൊണ്ടേയിരിക്കും.
നിരപരാധികളുടെ കണ്ണീരിന് അപരാധികൾ പിഴയിടണം
ഭയന്നിട്ടോ, അതോ ചട്ടുകമോ?
അതിജീവനത്തിന്റെ ചുഴലിയിലേക്കു വലിച്ചെറിയല്ലേ
കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന
ഗോവിന്ദച്ചാമിയും പാർട്ടിച്ചാമിമാരും
മതദ്വേഷത്തിന്റെ അധികപ്രസംഗമരുത്
അഴിമതിക്കറ മായാത്ത ‘ചക്ര’ങ്ങൾ
ഇഡി പാർട്ടിയുടേതല്ല, സർക്കാരിന്റേതാണ്
രണ്ടക്ഷരം മതി വീര്യമറിയാൻ
ആളൊഴിയുന്ന കാവൽപ്പുരകൾ
മണ്ണു വാങ്ങി ദെണ്ണം കൊടുക്കരുത്
സീസറിനുള്ളതു ദൈവത്തിനു വേണ്ട
കർഷകരില്ലാത്ത ഇന്ത്യയോ ഇനി ലക്ഷ്യം?
തടവറകളിലും തുല്യനീതി വേണം
മാലിന്യത്തിൽ വേണ്ട, കെ ബ്രാൻഡ്
വേട്ടക്കാരനു കൈയടിച്ച് ഇരയെ തലോടുകയോ!
തരൂരിന്റെ അടിയന്തരാവസ്ഥ
കേരളത്തിന്റെ ചെലവിൽ ദേശീയ പണിമുടക്ക്
വെളിച്ചെണ്ണ തിളയ്ക്കുന്പോൾ
വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വീതംവയ്പ്
നിരപരാധികളുടെ കണ്ണീരിന് അപരാധികൾ പിഴയിടണം
ഭയന്നിട്ടോ, അതോ ചട്ടുകമോ?
അതിജീവനത്തിന്റെ ചുഴലിയിലേക്കു വലിച്ചെറിയല്ലേ
കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന
ഗോവിന്ദച്ചാമിയും പാർട്ടിച്ചാമിമാരും
മതദ്വേഷത്തിന്റെ അധികപ്രസംഗമരുത്
അഴിമതിക്കറ മായാത്ത ‘ചക്ര’ങ്ങൾ
ഇഡി പാർട്ടിയുടേതല്ല, സർക്കാരിന്റേതാണ്
രണ്ടക്ഷരം മതി വീര്യമറിയാൻ
ആളൊഴിയുന്ന കാവൽപ്പുരകൾ
മണ്ണു വാങ്ങി ദെണ്ണം കൊടുക്കരുത്
സീസറിനുള്ളതു ദൈവത്തിനു വേണ്ട
കർഷകരില്ലാത്ത ഇന്ത്യയോ ഇനി ലക്ഷ്യം?
തടവറകളിലും തുല്യനീതി വേണം
മാലിന്യത്തിൽ വേണ്ട, കെ ബ്രാൻഡ്
വേട്ടക്കാരനു കൈയടിച്ച് ഇരയെ തലോടുകയോ!
തരൂരിന്റെ അടിയന്തരാവസ്ഥ
കേരളത്തിന്റെ ചെലവിൽ ദേശീയ പണിമുടക്ക്
വെളിച്ചെണ്ണ തിളയ്ക്കുന്പോൾ
വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വീതംവയ്പ്
Latest News
ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
മണൽമാഫിയയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയ ആറ് പോലീസുകാർക്ക് സസ്പെൻഷൻ
കടമെടുത്ത തുക ശന്പള വിതരണത്തിനു തികയില്ല; 1000 കോടി കൂടി കടമെടുക്കുന്നു
ജിഎസ്ടിയിൽ ഇനി ‘മുഖം നോക്കാതെ’ നടപടി
കരുണ്‍ നായർക്ക് അർധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
Latest News
ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
മണൽമാഫിയയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയ ആറ് പോലീസുകാർക്ക് സസ്പെൻഷൻ
കടമെടുത്ത തുക ശന്പള വിതരണത്തിനു തികയില്ല; 1000 കോടി കൂടി കടമെടുക്കുന്നു
ജിഎസ്ടിയിൽ ഇനി ‘മുഖം നോക്കാതെ’ നടപടി
കരുണ്‍ നായർക്ക് അർധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top