കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ്; അ​മേ​രി​ക്ക​യു​ടെ പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഇ​ന്ത്യ
Thursday, March 28, 2024 6:07 PM IST
ന്യൂഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക ന​ട​ത്തി​യ പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​താ​യും ഇ​ന്ത്യ. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​ണ്. ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ ബ​ന്ധ​ങ്ങ​ളെ മോ​ശ​മാ​ക്കുമെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണ്. തി​ക​ഞ്ഞ ജ​നാ​ധി​പ​ത്യ ബോ​ധ​ത്തോ​ടെ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​യ​മം അ​നു​സ​രി​ച്ചാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ.

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ന് ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം നി​രീ​ക്ഷി​ക്കു​ന്നു. നി​യ​മ ന​ട​പ​ടി​ക​ൾ സു​താ​ര്യ​വും നി​ഷ്പ​ക്ഷ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മാ​ത്യു മി​ല്ല​റു​ടെ പ്ര​സ്താ​വ​ന.

അ​മേ​രി​ക്ക​യു​ടെ മു​ന്‍ പ്ര​തി​ക​ര​ണ​ത്തി​ല്‍ ഇ​ന്ത്യ ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ നി​ല​പാ​ടി​നെ ഇ​ന്ത്യ എ​തി​ർ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മി​ല്ല​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.