സ്മാ​ർ‌​ട്ട് സി​റ്റി പ​ദ്ധ​തി​ക്കി​ടെ അ​പ​ക​ടം; മ​ണ്ണി​ന‌​ടി‌​യി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി‌​യെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, April 16, 2024 5:01 PM IST
തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ‌​ട്ട് സി​റ്റി പ​ദ്ധ​തി​യു‌​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്തി‌​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​യു‌​ടെ ദേ​ഹ​ത്തേ​ക്ക് മ​ണ്ണ് ഇ‌​ടി​ഞ്ഞു വീ​ണ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി - വ​ഞ്ചി​യൂ​ർ റോ​ഡി​ൽ പൈ​പ്പ് ലൈ​ൻ ഇ​ടു​ന്ന​തി​നി​ടെ മ​ണ്ണ് ഇ‌​ടി​ഞ്ഞു വീ​ഴു​ക‌‌​യാ​യി​രു​ന്നു.

കി​ളി​മാ​നൂ​ർ ന്യൂ​ടെ​ക് ക​മ്പ​നി​യു‌‌​ടെ തൊ​ഴി​ലാ​ളി​യാ​യ വി​ഷ്ണു​വാ​ണ് അ​പ​ക‌​ട​ത്തി​ൽ​പ്പെ‌‌​ട്ട​ത്. നെ​ഞ്ച് വ​രെ മ​ണ്ണ് മൂ​ടി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്ന വി​ഷ്ണു​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ കൂ‌​ടെ‌​യു​ള്ള​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ‌​യി​ക്കാ​തെ വ​ന്ന​തോ‌​ടെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടു​ക‌​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് മ​ണ്ണി നീ​ക്കി വി​ഷ്ണു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​ഷ്ണു തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.