പ​ല​സ്തീ​ൻ അ​നു​കൂ​ല പോ​സ്റ്റ​ർ ന​ശി​പ്പി​ച്ച സം​ഭ​വം; വി​ദേ​ശ വ​നി​ത​ക​ൾ​ക്കെ​തി​രേ കേ​സ്
Wednesday, April 17, 2024 8:55 PM IST
കൊ​ച്ചി: പ​ല​സ്തീ​ൻ അ​നു​കൂ​ല പോ​സ്റ്റ​ർ ന​ശി​പ്പി​ച്ച വി​ദേ​ശ വ​നി​ത​ക​ൾ​ക്കെ​തി​രെ കേ​സ്. ഓ​സ്ട്രേ​ലി​യ​ൻ വം​ശ​ജ​രാ​യ ര​ണ്ട് ജൂ​ത വ​നി​ത​ക​ൾ​ക്കെ​തി​രേ ഫോ​ർ​ട്ട് കൊ​ച്ചി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ധ സൃ​ഷ്ടി​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ പേ​രി​ലാ​ണ് കേ​സ്. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​കും ഇ​രു​വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സ്റ്റു​ഡ​ന്‍റ്സ് ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്ഥാ​പി​ച്ച പോ​സ്റ്റ​ർ വ​നി​ത​ക​ൾ ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്ഐ​ഒ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.