കേ​ര​ള​മെ​ങ്ങും ആ​വേ​ശ പോ​ളിം​ഗ്; ഉ​ച്ച​വ​രെ വോ​ട്ടിം​ഗ് ശ​ത​മാ​നം 40 ക​ട​ന്നു
Friday, April 26, 2024 2:13 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ത്തെ 88 മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

സം​സ്ഥാ​ന​ത്ത് രാ​വി​ലെ പോ​ളിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ മി​ക​ച്ച പോ​ളിം​ഗ് ആ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് 1.15 വ​രെ സം​സ്ഥാ​ന​ത്ത് 40.21 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യി​ട്ട് മൂ​ന്ന് മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ ത​ന്നെ സം​സ്ഥാ​ന​ത്ത് പോ​ളിം​ഗ് ശ​ത​മാ​നം 19.06 ൽ ​എ​ത്തി​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 1.15 വ​രെ തി​രു​വ​ന​ന്ത​പു​രം-39.13, ആ​റ്റി​ങ്ങ​ല്‍-41.91, കൊ​ല്ലം-39.43, പ​ത്ത​നം​തി​ട്ട-40.06, മാ​വേ​ലി​ക്ക​ര-40.16, ആ​ല​പ്പു​ഴ-42.25, കോ​ട്ട​യം-40.28, ഇ​ടു​ക്കി-40.03, എ​റ​ണാ​കു​ളം-39.49, ചാ​ല​ക്കു​ടി-41.81, തൃ​ശൂ​ര്‍-40.58, പാ​ല​ക്കാ​ട്-41.99, ആ​ല​ത്തൂ​ര്‍-40.51, പൊ​ന്നാ​നി-35.90, മ​ല​പ്പു​റം-38.21, കോ​ഴി​ക്കോ​ട്-39.32, വ​യ​നാ​ട്-41.10, വ​ട​ക​ര-39.03, ക​ണ്ണൂ​ര്‍-42.09, കാ​സ​ര്‍​ഗോ​ഡ്-41.28 എ​ന്നി​ങ്ങ​നെ​യാ​ണ​യാ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം.

അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. രാ​വി​ലെ എ​ഴു മു​ത​ലാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ല​രും രാ​വി​ലെ 8.30ന് ​മു​ന്പ് ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി എ​ത്തി​യി​രു​ന്നു. പ​ല​യി​ട​ത്തും വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ ത​ക​രാ​ർ മൂ​ലം പോ​ളിം​ഗ് അ​ൽ​പ്പ​നേ​ര​ത്തേ​ക്ക് ത​ട​സ​പ്പെ​ട്ടി​രു​ന്നു.