ഹൃ​ദ​യ ക​വാ​ടം തു​റ​ക്കും ക്രി​സ്മ​സ്
ഹൃ​ദ​യ ക​വാ​ടം തു​റ​ക്കും ക്രി​സ്മ​സ്
ദുഃ​ഖി​ത​രെ പീ​ഡി​ത​രെ നി​രാ​ലം​ബ​രെ
ഏ​റെ സ​ന്തോ​ഷ ആ​ശ്വാ​സ ദാ​യ​ക​മാ​യി​താ
സ്നേ​ഹ​ത്തി​ൻ ത്യാ​ഗ​ത്തി​ൻ കു​ളി​ർ​തെ​ന്ന​ലാ​യി
ഒ​രു ക്രി​സ്മ​സ് കൂ​ടി മ​ധു​രി​ക്കും ഓ​ർ​മ​ക​ളു​മാ​യി
മാ​ലോ​ക​രെ തേ​ടി​യെ​ത്തു​ന്നി​താ
സ​ൻ മ​ന​സോ​ടെ ഹൃ​ദ​യ ക​വാ​ട​ങ്ങ​ൾ തു​റ​ക്കൂ
ത്യാ​ഗ സ്നേ​ഹ മ​ണി വീ​ണ​യി​ൽ
കാ​പ​ട്യ​മി​ല്ലാ മ​ണി മ​ന്ത്ര​ങ്ങ​ൾ ഉ​രു​വി​ട്ടു
പ്ര​വ​ർ​ത്തി മ​ണ്ഡ​ല​ത്തി​ൽ സാ​ധ​ക​മാ​ക്കി
ഈ ​ഭൂ​മി സ്വ​ർ​ഗ്ഗ​മാ​ക്കി മാ​റ്റി​ടാം
ഈ ​സ​ന്ദേ​ശം അ​ല്ലേ.. അ​ന്ന് ബേ​ത​ല​ഹേ​മി​ൽ
കാ​ലി​ക​ൾ മേ​യും പു​ൽ​കു​ടി​ലി​ൽ
ഭൂ​ജാ​ത​നാ​യ രാ​ജാ​ധി​രാ​ജ​ൻ ദേ​വാ​ധി ദേ​വ​ൻ
സ​ർ​വ്വ​ലോ​ക മാ​ന​വ​കു​ല​ത്തി​നേ​കി​യ​തു?
മ​ത സിം​ഹാ​സ​ന ചെ​ങ്കോ​ൽ കി​രീ​ട​ങ്ങ​ൾ​ക​പ്പു​റം

അ​ർ​ഥ​മി​ല്ലാ ജ​ല്പ​ന​ങ്ങ​ൾ ബാ​ഹ്യാ പൂ​ജാ ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി
ദൈ​വം ഇ​ല്ലാ ദേ​വാ​ല​യ​ങ്ങ​ൾ​ക്കു ചു​റ്റും പ​ര​സ്പ​രം മ​ല്ല​ടി​ക്കും
പോ​ര​ടി​ക്കും, വെ​ട്ടി​നി​ര​ത്തും മ​ത മേ​ധാ​വി​ക​ളാ​യി ന​ടി​ക്കും
സ​ഹ​ച​രേ ... പ​തി​യു​ന്നി​ല്ലെ നി​ങ്ങ​ടെ ക​ർ​ണ്ണ​പു​ട​ങ്ങ​ളി​ൽ
സ​ഹ​ന​ത്തി​ൽ, എ​ളി​മ​യി​ൽ, ദ​രി​ദ്ര​രി​ൽ ദ​രി​ദ്ര​നാ​യി
ഈ ​ഭൂ​മി​യി​ൽ ഭൂ​ജാ​ത​നാ​യ ഉ​ണ്ണി യേ​ശു​നാ​ഥ​ൻ
വാ​നി​ലെ​ന്ന​പോ​ൽ ഹൃ​ർ​ത്ത​ട​ത്തി​ൽ ജ്വ​ലി​ക്കു​ന്ന ന​ക്ഷ​ത്ര​മാ​യി
സ​ൻ മ​ന​സ്‌​സു​ക​ൾ പു​ഷ്പ്പി​ക്കും പൂ​വാ​ടി​ക​ളാ​ക​ട്ടെ എ​ന്നും
ഇ​രു ക​ര​ങ്ങ​ൾ കൂ​പ്പി അ​ർ​പ്പി​ക്ക​ട്ടെ ക്രി​സ്മ​സ് ആ​ശം​സ​ക​ൾ...


എ​സി ജോ​ർ​ജ്

useful_links
story
article
poem
Book