പു​തു​വ​ർ​ഷ വ​ര​വേ​ൽ​പ്പ്
പു​തു​വ​ർ​ഷ വ​ര​വേ​ൽ​പ്പ്
ത​ട്ടു മു​ട്ട് താ​ളം ഇ​ടി​വെ​ട്ട് മേ​ളം
വ​ന്ന​ല്ലോ വ​ന്ന​ല്ലോ പു​തു​വ​ർ​ഷം
ഇ​ല​ക്ട്രി​ഫൈ​യി​ങ്ങ് പൊ​തു​വ​ർ​ഷം വ​ന്ന​ല്ലോ
വ​ര​വാ​യി പു​തു​വ​ർ​ഷം ആ​ഹ്ളാ​ദി​ക്കാ​ൻ
ത​ക​ർ​ത്തു ആ​ർ​മോ​ദി​ക്കാ​ൻ സ​ഹ​ച​രെ
പു​തു സൂ​ര്യോ​ദ​യം പു​തു​പു​ത്ത​ൻ കി​നാ​ക്ക​ൾ
പ്ര​ണ​യ മ​ണി മി​ഥു​ന​ങ്ങ​ളെ ഹൃ​ദ​യം നി​റ​യെ
തേ​ൻ തു​ളു​ന്പും അ​തി മോ​ഹ​ന പു​ഷ്പ മ​ഴ​യാ​യി
ത​മ്മി​ൽ ഇ​ഴു​കി പ​ട​രാം ചൂ​ടു ശീ​ൽ​ക്കാ​ര ചും​ബ​ന​ങ്ങ​ൾ
പ​ര​സ്പ​രം കെ​ട്ടി​പു​ണ​ർ​ന്നു പ​ങ്കി​ടാ​മി പു​തു​വ​ൽ​സ​ര രാ​ത്രി​യി​ൽ
ക​ണ്ണു പോ​ത്തു സ​ദാ​ചാ​ര പോ​ലീ​സ് ന​യ​ന​ങ്ങ​ളെ
നു​ര​ച്ചു പൊ​ങ്ങും ഷാ​ന്പ​യി​ൻ പ​ക​രാം നു​ണ​യാം
ആ​ടി കു​ലു​ക്കി കു​ലി​ക്കി പാ​ടാം തൊ​ണ്ണ തു​ര​പ്പ​ൻ ഗാ​നം
കെ​ട്ടി​പ്പി​ടി​യി​ടാ..​കൂ​ട്ടി​പ്പി​ടി​യി​ടാ ക​ണ്ണേ മു​ത്തേ ക​ണ്ണാ​ളാ
ഓ​ർ​മ്മ​ക​ളി​ലെ പോ​യ​വ​ർ​ഷം ഇ​നി വ​ലി​ച്ചെ​റി​യൂ
ഇ​നി വ​രും വ​ർ​ഷ​ത്തെ മാ​റോ​ടു​ചേ​ർ​ത്തു കെ​ട്ടി​പ്പു​ണ​രാം

ത​ട്ടു​പൊ​ളി​പ്പ​ൻ നൃ​ത്ത​ചു​വ​ടു​ക​ളു​മാ​യി വ​രൂ വ​രൂ സ​ഹ​ച​രെ
വ​രും വ​ർ​ഷ​ത്തെ ഒ​ട്ടാ​കെ അ​ടി​പൊ​ളി​യാ​ക്കി മാ​റ്റി​ടാം..
അ​യ്യോ എ​വി​ടെ​നി​ന്നോ വ​രു​ന്ന​ല്ലോ മ​റ്റേ​തൊ​രു സം​ഘം
ക​ണ്ണീ​രും ക​യ്യു​മാ​യി മോ​ങ്ങി മോ​ങ്ങി വ​രു​ന്നൊ​രു സം​ഘം
ഉ​ണ​ങ്ങി ഞെ​ട്ട​റ്റു വീ​ണ ഇ​ല​ക​ളെ നോ​ക്കി പു​ച്ഛി​ക്ക​ല്ലെ പ​ച്ചി​ല​ക​ളെ
ഒ​രു​നാ​ൾ നി​ങ്ങ​ളും പ​ഴു​ത്തു​ണ​ങ്ങി ഞെ​ട്ട​റ്റു വീ​ഴും ഓ​ർ​ക്കു​ക
ഇ​ന്ന​ലെ ക​ണ്ട​വ​ർ ഇ​ന്നി​ല്ല നാ​ളെ കാ​ണു​ന്നോ​ർ എ​ത്ര​കാ​ലം
ക​ഴി​ഞ്ഞ കൊ​ല്ല​ങ്ങ​ളി​ൽ എ​ത്ര​യോ​പേ​ർ കൊ​ഴി​ഞ്ഞു പോ​യി
വ​രും പു​തു​വ​ർ​ഷ​ത്തി​ൽ ആ​കു​മോ ന​മ്മു​ടെ​യൂ​ഴം ..
ഭൂ​ത​കാ​ല​ങ്ങ​ളെ പാ​ഠ​മാ​ക്കി ആ​ഘോ​ഷി​ക്കാം ഈ ​പു​തു​വ​ർ​ഷം
ഹൃ​ദ​യാം​ഗ​മ​മാ​യി ആ​ശം​സി​ക്ക​ട്ടെ പു​തു വ​ർ​ഷ മം​ഗ​ള​ങ്ങ​ൾ



എ. ​സി. ജോ​ർ​ജ്

useful_links
story
article
poem
Book