ജാ​ല​കം ക​ണ്ട​ത്
ജാ​ല​കം ക​ണ്ട​ത്
ജാ​ല​കം, പൊ​ഴി​യാ​ൻ കാ​ത്തി​രി​ക്കും
ജ​മ​ന്തി പൂ​വി​ന്‍റെ തേ​ങ്ങ​ൽ
രു​ചി​യോ​ടെ കെ​ട്ടി​രി​ക്കെ.
ഘ​ടി​ക്കാ​ര കു​ള​മ്പ​ടി​ശ​ബ്ദം
കാ​തു​ക​ളെ കാ​ർ​ന്നെ​ടു​ത്ത
നി​മി​ഷ​ങ്ങ​ൾ.

ചോ​ര​യൂ​റ്റി വീ​ർ​ത്ത പ്രാ​ണി​ക​ൾ
മു​റ്റി നി​ന്ന ശ്വാ​സ​ക​ണി​ക​ക​ൾ
വീ​ണു​ട​ഞ്ഞ ക​ണ്ണാ​ടി​ചി​ല്ലു​ക​ൾ
ച​ത്തു​പൊ​ന്തി​യ വ​ർ​ണ്ണ​മ​ത്സ്യ​ങ്ങ​ൾ.

വേ​ദ​ന മ​റ​ന്ന്
ച​ലി​ക്കു​ന്ന ഫാ​നി​ന്‍റെ
ച​ങ്ങ​ല കി​ലു​ക്കം.

ഉ​ച്ച​ത്തി​ൽ പാ​ടു​ന്ന പെ​ൺ​സ്വ​രം
റി​യാ​ലി​റ്റി ഷോ​യു​ടെ പ്ര​സ​ര​ണം

വീ​യ​ർ​പ്പ് മ​ണം പ​ട​ർ​ത്തി​യ
ന​ന​ഞ്ഞ തോ​ർ​ത്ത്‌ മു​ണ്ട്.
എ​ന്നെ കേ​ൾ​ക്കാ​ൻ ഇ​നി​യു​മു​ണ്ട്
ഏ​റെ പേ​ര്.

ഈ ​നി​മി​ഷ​ത്തെ
ചി​ന്ത മ​രി​ക്കും മു​ൻ​പ്
ഒ​രു നോ​ക്ക് കാ​ണാ​ൻ കൊ​തി​ക്കു​ന്നു.
ഗൗ​ളി​യും മോ​ഹി​ക്കു​ന്നു
ഒ​രു ത​വ​ണ കൂ​ടി
വെ​റു​തെ ഉ​ച്ച​ത്തി​ൽ ചി​രി​ക്കാ​ൻ
പ​രി​ഹാ​സം നി​റ​യ്ക്കാ​ൻ.

ജാ​ല​കം അ​പ്പോ​ഴും
ക​രി​ഞ്ഞ ജ​മ​ന്തി​പൂ​വും
നോ​ക്കി നി​ൽ​പ്പാ​ണ്.

നി​ഥി​ൻ​കു​മാ​ർ ജെ. ​പ​ത്ത​നാ​പു​രം

useful_links
story
article
poem
Book