കൗതുകമുണർത്തി വീ​ടി​നു​മു​ന്നി​ൽ ഒരു സ്മൃ​തികു​ടീ​രം
കാഴ്ചക്കാരിൽ ­­­­ കൗതുകമുണർത്തി ഒരു സ്മൃതികുടീരം. അതും വീടിനു മുന്നിൽ. ആരുടേതാണന്നല്ലേ? സ്വന്തം വളർത്തുനായുടേതാണ്.

സുബേദാർ രാജനാണ് മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളു​മാ​യി വീ​ട്ടു​മു​റ്റ​ത്തു വ​ള​ർ​ത്തു നാ​യ​യ്ക്കു​വേ​ണ്ടി ശ​വ​കു​ടീ​രം തീ​ർ​ത്ത് . കൈ​പ്പ​റ​ന്പ് ത​ല​ക്കോ​ട്ടു​ക്ക​ര റോ​ഡി​ൽ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യ്ക്കു സ​മീ​പ​മു​ള്ള വീ​ട്ടു​മു​റ്റ​ത്താ​ണു തന്‍റെ ഓമന ആ​യ "താ​ഷ​മോ​ൾ’​ക്ക് വേ​റി​ട്ട സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ശ​വ​കു​ടീ​രം തീ​ർ​ത്ത​ത്.

പ​ത്തു വ​ർ​ഷ​ക്കാ​ലം ഊ​ണി​ലും ഉ​റ​ക്ക​ത്തി​ലും നി​ഴ​ൽ പോ​ലെ കൂ​ടെ ന​ട​ന്ന "താ​ക്ഷ' ഞ​ങ്ങ​ളു​ടെ ഇ​ള​യ മ​ക​ളെ പോ​ലെ​യാ​യി​രു​ന്നെ​ന്നു രാ​ജ​ൻ പ​റ​യു​ന്നു. ഒ​രു വ​യ​സു​പ്രാ​യം ഉ​ള്ള​പ്പോ​ൾ രാ​ജ​ന്‍റെ സ​ഹോ​ദ​രി പു​ത്ര​നാ​യ സ​ഞ്ജു​വാ​ണ് ലാ​ബ​ർ​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട താ​ഷ​യെ ബോം​ബെ​യി​ൽ നി​ന്നു കൊ​ണ്ടു വ​ന്നു കൊ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഒ​ൻ​പ​തു പി​റ​ന്നാ​ളും മ​ക്ക​ളു​ടെ പി​റ​ന്നാ​ളി​നേ​ക്കാ​ൾ കേ​മ​മാ​യാ​ണ് ഈ ​കു​ടും​ബം ആ​ഘോ​ഷി​ച്ച​ത്. അ​യ​ൽ​പ​ക്ക​ക്കാ​രെ​യൊ​ക്കെ പി​റ​ന്നാ​ളി​നു ക്ഷ​ണി​ക്കും. കേ​ക്ക് മു​റി​ച്ച് ജന്മ​ദി​നാ​ശം​സ​ക​ൾ നേ​രും.


കു​ട്ടി​ക​ളെ വ​ള​രെ അ​ധി​കം ഇ​ഷ്ട്ട​പെ​ട്ടി​രു​ന്ന താ​ഷ​യെ നാ​ട്ടു​കാ​ർ​ക്കും വ​ള​രെ ഇ​ഷ്ട​മാ​യി​രു​ന്നു. എ​ല്ലാ ദി​വ​സ​വും രാ​ജ​ന്‍റെ കൂ​ടെ ന​ട​ത്ത സ​വാ​രി പ​തി​വാ​യി​രു​ന്ന താ​ക്ഷ​മോ​ളു​ടെ പ​ത്താം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെയാണ് ഹൃ​ദ​യാ​ഘ​തം മൂലം ജീ​വ​ൻ​ ന​ഷ്ട​മാ​യ​ത്.

പ​ത്താം പി​റ​ന്നാ​ളി​നു മാ​റ്റി വ​ച്ച തു​ക​കൊ​ണ്ടാ​ണു ചെ​ടി​ച​ട്ടി​ക​ൾ കൊ​ണ്ടും പൂ​ത്തു​ല​ഞ്ഞ പു​ക്ക​ൾ കൊ​ണ്ടും ഒരു ശ​വ​കു​ടീ​രം തീ​ർ​ത്ത​ത്.

എ​യ​ർ ഫോ​ഴ്സി​ൽ നി​ന്നും വി​ര​മി​ച്ച​യാ​ളാ​ണ് രാ​ജ​ൻ. ഭാ​ര്യ ഓ​മ​ന​യ്ക്കും പെ​ണ്‍​മ​ക്ക​ളാ​യ മി​ഥു​വി​നും മി​നു​വി​നും താ​ഷ മ​ക​ളും സ​ഹോ​ദ​രി​യും കൂ​ട്ടു​കാ​രി​യു​മൊ​ക്കെ​യാ​യി​രു​ന്നു.