Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
"കായിക പരിക്കുകള് അത്ലറ്റുകള്ക്ക് ഇനി ഒരു തടസമല്ല'
WhatsApp
കേരളത്തിന്റെ സംസ്കാരത്തില് ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്പന്നമായ ഒരു ചരിത്രം കൂടിയുണ്ടിതിന്. നിരവധി കായിക ഇനങ്ങളില് ഒരു കുതിച്ചു ചാട്ടത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
കേരളത്തിലെ കായികരംഗത്തിന്റെ വളർച്ച വളരെ വലുതാണ്. അത് പലരുടേയും ജീവിതത്തിന്റെ അവിഭാജ്യഘടകം കൂടിയാണ്. ഫുട്ബോള്, ക്രിക്കറ്റ്, വോളിബോള്, ബാഡ്മിന്റണ്, കബഡി എന്നിവ കേരളത്തിലെ ഏറ്റവും പ്രിയങ്കരമായ കായിക വിനോദങ്ങളില്പ്പെടുന്നു.
സ്പോർട്സിന് ശാരീരികരോഗ്യം മെച്ചപ്പെടുത്താനും മികച്ച മാനസികക്ഷേമം കൈവരിക്കാനും സാധിക്കുമെങ്കിലും സ്പോർട്സിലും മറ്റു കായികപ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് പലപ്പോളും പരിക്കുകള്ക്ക് കാരണമാകുമെന്നത് അംഗീകരിക്കേണ്ട കാര്യമാണ്.
കായിക രംഗത്ത് പരിക്കുകള് സാധാരണമാണ്. ഇവയില് മിക്കതും പേശികളുടെയും സന്ധികളുടേയും അമിത ഉപയോഗം മൂലമോ അല്ലെങ്കില് ഈ ഭാഗങ്ങളില് കൂടുതല് സമ്മർദ്ദം ഏൽക്കുമ്പോഴോ ഉണ്ടാകുന്നതാണ്.
കഴിഞ്ഞ 10-15 വർഷങ്ങളായി യുവ അത്ലറ്റുകളില് ഉണ്ടാകുന്ന പരിക്കിന്റെ നിരക്ക് ഗണ്യമായി വർധിച്ചുവെന്ന് കണക്കാക്കുന്നു. ഫുട്ബോള്, ക്രിക്കറ്റ് കളിക്കാരുടെ കാൽമുട്ടിന്റേയും കണങ്കാലിന്റേയും പരിക്കു 500 ശതമാനത്തിലധികമാണ് വർധിച്ചത്.
അതേസമയം ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കുകളുടെ വർധനവ് 400 ശതമാനത്തിലധികമാണ്.
സ്പോർട്സില് സാധാരണയായി കണ്ടുവരുന്ന കാൽമുട്ട് പരിക്കുകള്
കാൽമുട്ടിലുണ്ടാകുന്ന പരിക്കുകള് സ്പോർട്സില് സാധാരണ സംഭവമാണ്. ഇത് വിവിധ തരത്തിലും വിവിധ കാരണങ്ങളാലും ഉണ്ടാകുന്നു. ഈ പരിക്കുകള് ഒരു അത്ലറ്റിന്റെ കരിയറിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതാണ്. ഇതിന് ഉചിതമായ ചികിത്സയും പരിചരണവും ആവശ്യമാണ്. കാൽമുട്ടില് സാധാരണയായി കാണപ്പെടുന്ന ചില പരിക്കുകള് ഇനി പറയുന്നു.
ഒടിവുകളും സ്ഥാനഭ്രംശവും
- കാൽമുട്ട് സന്ധിക്ക് സംരക്ഷണം നല്കുന്ന കവചമാണ് നീകാപ്. വീഴ്ചകളിലും മറ്റും കാൽമുട്ടു സന്ധിക്ക് പരിരക്ഷ നല്കുന്നത് ഇതാണ്.
ആഘാതമേറിയ വീഴ്ചയില് ഈ സംരക്ഷണ കവചം പൊട്ടാന് ഇടയാകും. കാൽമുട്ടിലെ അസ്ഥികള് സ്ഥാനം തെറ്റുമ്പോള് കാൽമുട്ട് സ്ഥാനഭ്രംശം ഉണ്ടാകും. ഒരു കാല് നിലത്ത് ഉറപ്പിച്ചിരിക്കുമ്പോള് കാൽമുട്ട് തിരിയുന്നതുകൊണ്ടും ഇത് സംഭവിക്കാം.
ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കുകള്
- കാൽമുട്ടിന് മുകളിലേയും താഴത്തേയും എല്ലുകളെ ബന്ധിപ്പിക്കുന്ന കാൽമുട്ടിലെ ലിഗമെന്റുകളാണ് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ്.
കാൽമുട്ടിന് താഴെയുള്ള ഭാഗം അമിതമായി വലിയുകയോ കാല് പിണയുകയോ ചെയ്താല് ഈ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് പൊട്ടിപ്പോകും. കാൽമുട്ടിന് ഉണ്ടാകുന്ന പരിക്കുകളില് സർവസാധാരണമാണ് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കുകള്.
എല്ലാ കായിക ഇനങ്ങളുമായി ബന്ധപ്പെട്ട പരിക്കുകളില് 40 ശതമാനത്തോളം ആന്റീരിയർ
ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കുകളാണ്.
കൊളാറ്ററല് ലിഗമെന്റ് പരിക്കുകള്
- സ്പോർട്സുമായി ബന്ധപ്പെട്ട സാധാരണ ഒരു പരിക്കാണ് കൊളാറ്ററല് ലിഗമെന്റ് പരിക്ക്. കാലിന്റെ താഴത്തെ ഭാഗം വശത്തേക്ക് പെട്ടെന്ന് തിരിയുമ്പോള് ഈ ലിഗമെന്റിന് പരിക്കു പറ്റും.
മെനിസ്കല് ടിയേഴ്സ്
- കാൽമുട്ടിലെ സന്ധികള്ക്കിടയിലുള്ള തരുണാസ്ഥിയാണ് മെനിസ്കസ്. സ്പോർട്സിനിടെ ഓടുമ്പോഴും കളികുമ്പോഴും കാൽമുട്ടിനുണ്ടാകുന്ന ആഘാതം തടയുന്നതാണിത്.
ടെൻഡന് ടിയേഴ്സ്
- പാറ്റെല്ലാർ ടെണ്ഡൻ തുടയുടെ മുൻഭാഗത്തെ കാൽമുട്ടു പേശിയുമായി ചേർന്ന് കാൽമുട്ടിനെ ശക്തിപ്പെടുത്തുന്നു. ഇതിനു പൊട്ടലുണ്ടാകുന്നത് ഗുരുതരമായ പരിക്കാണ്.
ഇതിന്റെ പൂർണമായ പ്രവർത്തനം വീണ്ടെടുക്കാന് ശസ്ത്രക്രിയ തന്നെ ആവശ്യമാണ്. പ്രതിരോധവും ചികിത്സയും സ്പോർട്സ് പരിക്കുകള് ഒഴിവാക്കുന്നതിന് ഒരു പ്രധാന കാര്യം ശരിയായ വാം അപ്പോടെ പരിശീലനം ആരംഭിക്കുകയെന്നതാണ്.
പതിവായി സ്ട്രെച്ച് ചെയ്യുക, സ്ട്രെംഗ്ത് ട്രെയിനിംഗ്, ശരിയായ ടെക്നിക്കുകള്, ആവശ്യത്തിന് വിശ്രമം, ഇടവേളകള് അനുവദിക്കുക, ഒരേ ശരീരഭാഗത്തിന്റെ അമിത ഉപയോഗം ഒഴിവാക്കാന് ക്രോസ് ട്രെയിന്, ഓരോ കായിക ഇനങ്ങള്ക്കും വേണ്ട ശരിയായ ഉപകരണങ്ങള് ധരിക്കുക എന്നിവ ശ്രദ്ധിക്കണം.
പരിക്കുള്ള സമയത്ത് സ്പോർട്സില് പങ്കെടുക്കുന്നത് വീണ്ടും പരിക്കു വഷളാക്കുകയേയുള്ളൂ. തുടർന്ന് അപകട സാധ്യത വർധിക്കുകയും ചെയ്യും. പിന്നീടിത് പോസ്റ്റ് ട്രൊമാറ്റിക് ഓസ്ടിയോ ആർത്രൈറ്റിസിന് വഴിതെളിക്കും.
പോസ്റ്റ് ട്രൊമാറ്റിക് ഓസ്ടിയോ ആർത്രൈറ്റിസിലേക്ക് എത്തുന്ന സ്പോർട്സ് സംബന്ധമായ അസുഖങ്ങള്ക്കുള്ള ഫലപ്രദമായ ചികിത്സാരീതികള് മിക്കവയും വേദനയും ഇതുമായി ബന്ധപ്പെട്ട നീർവീക്കവും നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള് നല്കുകയെന്നതാണ്.
ചില കേസുകളില്, കുത്തിവയ്പുകള് നല്കുന്നത് സന്ധികള്ക്ക് ലൂബ്രിക്കേഷന് നല്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. എന്നാല് ഗുരുതരമായ കേസുകളില് അല്ലെങ്കില് പരമ്പരാഗത മാർഗങ്ങള് ഫലപ്രദമല്ലാത്ത സാഹചര്യങ്ങളില് ശസ്ത്രക്രിയ തന്നെയായിരിക്കും നല്ലത്.
ആർത്രോസ്കോപ്പി അല്ലെങ്കില് സന്ധി മാറ്റിവയ്ക്കല് (പൂർണമായോ ഭാഗികമായോ) എന്നിവ ഉള്പ്പെടെയുള്ള ശസ്ത്രക്രിയകള് ആണ് പരിഗണിക്കുന്നത്. സന്ധികളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാനും വേദനയില് നിന്ന് ആശ്വാസം ലഭിക്കുന്നതിനുമാണ് ശസ്ത്രക്രിയ ലക്ഷ്യം വയ്ക്കുന്നത്.
ചികിത്സയിലും പ്രതിരോധ രീതികളിലുമുള്ള പുരോഗതി കണക്കിലെടുക്കുമ്പോള് സ്പോർട്സ് സംബദ്ധമായ പരിക്കുകള് ഇനി പരിഹരിക്കാനാകാത്ത തടസങ്ങളായി വർത്തിക്കില്ലെന്ന് ഉറപ്പാക്കാം.
അത്യാധുനിക മെഡിക്കല് വൈദഗ്ധ്യവും പരിക്കുപറ്റിയ ശരീരത്തെ ശക്തിപ്പെടുത്താനും നന്നാക്കാനും സാങ്കേതികവിദ്യകളുണ്ടെന്നുള്ള ബോധത്തോടെ അത്ലറ്റുകള്ക്ക് അവരുടെ കായിക ഇനങ്ങളെ പിന്തുടരാന് സാധിക്കും.
ഡോ. മുരുഗൻ ബാബു
രാജഗിരി ഹോസ്പിറ്റൽ, കൊച്ചി
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില് മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള് വയലേലകള്ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള് ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്പാലം തുറന്നു, മഴക്കാലമെത്തും മുന്പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല് ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല് താരിഫുകളില് മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല് ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്
ഒക്ടോബര് മാസത്തില് സൗത്ത് ആഫ്രിക്കയില് നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില് നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്പ്രദേശത്ത് മേയാന് വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല് കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള് ദാഹമകറ്റാന് കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര് മാത്തില് സ്വദേശി പാടാച്ചേരി കൊഴുമ്മല് വീട്ടില് രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്ലാല്
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര് ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്ലൈന് തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്പതും
ഹൈറിച്ചിന്റെ ഓണ്ലൈന് മാര്ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്ക്കു മുമ്പ് എറണാകുളം ടൗണ് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്, പുനലൂര്
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന് ഭര്ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര് കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര് കൊന്നതാ സാറെ. വീട്ടില്നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര് കുനിയില് പുളിയംവീട്ടില് അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്ഡിലെ രാഹുല് എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്ഥിച്ച 20 മണിക്കൂറുകള്. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള് അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില് ചീഞ്ഞഴുകിയ നിലയില് ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില് എറണാകുളം സെന്ട്രല് അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര് മൂവാറ്റു
Latest News
ഹരിയാനയിലെ ഫലം അട്ടിമറിച്ചു; തോൽവി അംഗീകരിക്കില്ലെന്ന് കോൺഗ്രസ്
തെളിവുകൾ ഗവർണർക്ക് നൽകിയിട്ടുണ്ട്; എവിടെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണ് എന്ന് അൻവർ
യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ
രാഷ്ട്രീയ ഗോദയിൽ "സ്വർണം'; ബിജെപിയെ മലർത്തിയടിച്ച് വിനേഷ് ഫോഗട്ട്
കോഴിക്കോട്ട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ടു പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
Latest News
ഹരിയാനയിലെ ഫലം അട്ടിമറിച്ചു; തോൽവി അംഗീകരിക്കില്ലെന്ന് കോൺഗ്രസ്
തെളിവുകൾ ഗവർണർക്ക് നൽകിയിട്ടുണ്ട്; എവിടെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണ് എന്ന് അൻവർ
യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ
രാഷ്ട്രീയ ഗോദയിൽ "സ്വർണം'; ബിജെപിയെ മലർത്തിയടിച്ച് വിനേഷ് ഫോഗട്ട്
കോഴിക്കോട്ട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ടു പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top