Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ചീഞ്ഞഴുകിയ ആ മൃതദേഹം
WhatsApp
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു അത്. സന്തോഷ്കുമാറിന്റെ ബന്ധുക്കളെ വിവരം അറിയിച്ച പ്രകാരം അവര്‍ അവിടെയെത്തി അത് സന്തോഷ്കുമാറാണെന്ന് തിരിച്ചറിഞ്ഞു.
സന്തോഷ്കുമാറിന്റെ കഴുത്തില്‍ രണ്ടു പവന്റെ സ്വര്‍ണമാല ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. സന്തോഷ്കുമാറിന്റെ വസ്ത്രങ്ങളും മൊബൈല്‍ഫോണും നഷ്ടമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം ഇന്‍സ്പെക്ടര്‍ ജയകുമാറും സംഘവും സ്റ്റേഷനില്‍ തിരിച്ചെത്തി.
നിര്‍ണായക തെളിവായി ആ ഹോട്ടല്‍ ദൃശ്യങ്ങള്‍
സുജിത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. അയാള്‍ ആദ്യം പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. ഇയാളുടെ കോള്‍ ഡീറ്റെയില്‍സ് വീണ്ടും പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ വീണ്ടും പരിശോധിച്ചപ്പോള്‍ നേര്യമംഗലത്ത് ഏറെനേരം തുടര്‍ന്നതായി കാണിച്ചു.
ഈ തെളിവുകളെല്ലാം കാണിച്ച് ചോദ്യം ചെയ്തെങ്കിലും സുജിത്ത് പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞു മാറി. തുടര്‍ന്നാണ് വാഴക്കുളത്തെ വികാസ് ഹോട്ടലില്‍നിന്നുള്ള ആ സിസിടിവി ദൃശ്യങ്ങള്‍ ഇന്‍സ്പെക്ടര്‍ ജയകുമാര്‍ സുജിത്തിനെ കാണിച്ച് അയാളെ ചോദ്യം ചെയ്തത്.
അതുകണ്ട സുജിത്ത് ഒരു നിമിഷം പകച്ചുപോയി. സുജിത്തും സന്തോഷ്കുമാറും വാഴക്കുളത്ത് വികാസ് ഹോട്ടലില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെതായിരുന്നു ആ ദൃശ്യങ്ങള്‍.
സുജിത്തിന് പിന്നെ ഏറെനേരം പിടിച്ചു നില്ക്കാനായില്ല. ഒടുവില്‍ അയാള്‍ താന്‍ ചെയ്ത ആ ക്രൂരമായ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ ഇന്‍സ്പെക്ടര്‍ ജയകുമാറിനു മുന്നില്‍ എണ്ണിയെണ്ണി പറഞ്ഞു.
ഇതിനിടയില്‍ ഡിഎന്‍എ പരിശോധനാഫലത്തില്നിന്ന് കൊല്ലപ്പെട്ടത് സന്തോഷ്കുമാര്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
ഷെയറിട്ടുള്ള മദ്യപാനത്തിലെ സുഹൃത്തുക്കള്‍
സുജിത്തും സന്തോഷ്കുമാറും തമ്മില്‍ മുന്‍ പരിചയമൊന്നും ഇല്ലായിരുന്നു. എന്നാല്‍ ബാറില്‍ വച്ചു കണ്ട് പരിചയപ്പെട്ടതാണ് ഇരുവരും. ഷെയറിട്ട് മദ്യം വാങ്ങി പലപ്പോഴും ഒരുമിച്ചിരുന്നു കഴിച്ചിരുന്നതായി സുജിത്ത് പോലീസിനോട് വെളിപ്പെടുത്തി.
സന്തോഷ്കുമാര്‍ 28ന് ജോലി കഴിഞ്ഞു വരുന്ന വഴി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബാറിലെത്തിയപ്പോള്‍ അവിടെ സുജിത്തുണ്ടായിരുന്നു. ഇരുവരും പതിവുപോലെ ഷെയറിട്ട് മദ്യപിച്ചു. പിന്നീട് ഒരു കുപ്പി മദ്യം കൂടി വാങ്ങി.
വികാസ് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം മദ്യപിക്കുമ്പോള്‍ കഴിക്കാനായി ഇറച്ചിക്കറിയും വാങ്ങി. തുടര്‍ന്ന് സുജിത്തിന്റെ കാറില്‍ കയറി നേര്യമംഗലം ഭാഗത്തേക്കു പോയി. നേര്യമംഗലത്തു നിന്ന് ഇടത്തേക്കുളള വഴി പോയാല്‍ കാളക്കടവ് ഭാഗത്ത് മണല്‍ വാരുന്ന സ്ഥലമാണ്.
ഇവിടെ വിജനമായ പ്രദേശമാണ്. ഇരുവരും അവിടെയെത്തി വീണ്ടും മദ്യപിക്കാന്‍ തുടങ്ങി.
സുജിത്തിന്റെ കണ്ണ് രണ്ടു പവന്റെ മാലയില്‍
ബാറിലിരുന്ന് മദ്യപിക്കുമ്പോഴെല്ലാം സുജിത്തിന്റെ കണ്ണ് സന്തോഷ്കുമാറിന്റെ കഴുത്തില്‍ക്കിടക്കുന്ന രണ്ടു പവന് തൂക്കം വരുന്ന സ്വര്ണമാലയിലായിരുന്നു. എങ്ങനെയെങ്കിലും അത് കൈക്കലാക്കണമെന്ന ചിന്തയിലായിരുന്നു അയാള്‍.
അതിനുവേണ്ടിയാണ് നേര്യമംഗലം ഭാഗത്തുള്ള ഒഴിഞ്ഞ പ്രദേശത്തിരുന്ന് മദ്യപിക്കാനായി സന്തോഷ്കുമാറിനെ കൂട്ടിക്കൊണ്ടുപോയതും. ഒടുവില്‍ അയാള്‍ ആ ക്രൂരം കൃത്യം നിര്‍വഹിച്ചു.
നേര്യമംഗലം പിറക്കുന്നംകര ഉപ്പുച്ചിറ ഭാഗത്തുവച്ച് രാത്രി 11 ഓടെ സമീപത്തു കിടന്നിരുന്ന കല്ലെടുത്ത് സന്തോഷ്കുമാറിന്റെ തലയ്ക്ക് പിന്നിടിച്ച് മരണം ഉറപ്പാക്കി. അതിനുശേഷം സന്തോഷ്കുമാറിന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടു പവന്റെ സ്വര്‍ണമാല ഊരിയെടുത്തു.
അദേഹത്തിന്റെ ഷര്‍ട്ടും മുണ്ടും ചെരിപ്പും മൊബൈല്‍ഫോണും കൈക്കലാക്കി. തുടര്‍ന്ന് മൃതദേഹം കാറിന്റെ ഡിക്കിയില്‍ എടുത്തിട്ട് മാമലക്കണ്ടം വട്ടവളവ് ഏഴാം മൈല്‍ ഭാഗത്തുകൊണ്ടുവന്നു മലമുകളില്‍ നിന്ന് 250 അടി താഴ്ച്ചയിലേക്ക് തള്ളിയിട്ടു.
ഈ ഭാഗത്ത് കാടാണ്. മൃതദേഹത്തില്‍നിന്ന് എടുത്ത ചെരിപ്പ് കോതമംഗലം പുഴയില്‍ കോഴപ്പിള്ളി ഭാഗത്ത് പാലത്തിനു താഴെയുള്ള സ്ഥലത്ത് എറിഞ്ഞു.
മൊബൈല്‍ഫോണ്‍, ദോത്തി, ഷര്‍ട്ട് എന്നിവ റിസര്‍വ് ഫോറസ്റ്റില്‍ അട്ടിക്കുളം ഭാഗത്ത് ആറാം മൈലില്‍ മാമലക്കണ്ടം റോഡിലേക്ക് എറിഞ്ഞു കളഞ്ഞു. പ്രതി കൃത്യം നിര്‍വഹിക്കുന്ന സമയത്ത് ധരിച്ചിരുന്നു ഷര്‍ട്ടിലും കാറിലുണ്ടായിരുന്ന രണ്ടു ടര്‍ക്കി ടവ്വലിലും രക്തക്കറ പുരണ്ടിരുന്നു.
ഇവ അടിമാലികോതമംഗലം റോഡിലെ ആറാം മൈല്‍ ഭാഗത്ത് റിസര്‍വ് വനത്തില്‍ ഉപേക്ഷിച്ചു. ഉളിപ്പാറച്ചിറ ഭാഗത്ത് പിറക്കുന്നം കരയില്‍ നേര്യമംഗലം ഊന്നുകല്‍ ലിങ്ക് റോഡില്‍ കല്‍വെര്‍ട്ടിന് അടുത്തായി ഒരു മീറ്റര്‍ അകലെ കൊലയ്ക്കു ഉപയോഗിച്ച കല്ല് ഉപേക്ഷിച്ചിരുന്നു.
പ്രതിയുമായി തെളിവെടുപ്പിലേക്ക്
ഇന്‍സ്പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, അഞ്ചാം ദിവസം പ്രതിയുമായി തെളിവെടുപ്പ് നടത്തി മേല്‍പ്പറഞ്ഞ സാധനങ്ങളെല്ലാം കണ്ടെത്തി. കൊലയ്ക്കു പ്രേരകമായ സ്വര്‍ണമാല കണ്ടെത്തിയത് സുജിത്തിന്റെ വീട്ടില്‍നിന്നുതന്നെയായിരുന്നു.
ഇയാളുടെ വീട്ടിലെ പഴയ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു കുട്ടിയുടെ പഴയ ഷൂസിനുള്ളിലായിരുന്നു സ്വര്‍ണമാല സൂക്ഷിച്ചിരുന്നത്. തെളിവെടുപ്പിനിടെ സുജിത്ത് ഇത് പോലീസിന് കാണിച്ചു കൊടുത്തു. തൊടുപുഴയിലെ ജ്വല്ലറിയില്‍നിന്ന് സന്തോഷ്കുമാര്‍ വാങ്ങിയ ആ സ്വര്‍ണമാലയ്ക്ക് അന്ന് 45,000 രൂപ വിലയുണ്ടായിരുന്നു.
സാക്ഷികളില്ലാത്ത കേസ്
സാക്ഷികളൊന്നും ഇല്ലാതിരുന്ന ഈ കേസിന് സാഹചര്യത്തെളിവുകളാണ് നിര്‍ണായകമായത്. പ്രമാദമായ പല കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇന്‍സ്പെക്ടര്‍ ജയകുമാറിന് തുടക്കത്തില്‍ ഈ കേസ് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ ദിവസങ്ങള്‍ക്കകം പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അദേഹത്തിനു കഴിഞ്ഞു.
ഐപിസി 302, 392, 394, 201 വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവാണ് സുജിത്ത് തങ്കപ്പന് ലഭിച്ചത്.
സീമ മോഹന്‍ലാല്‍
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
Latest News
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
Latest News
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top