Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇരിങ്ങാലക്കുടയെ പ്രണയിച്ച ഇന്നച്ചൻ
WhatsApp
ഇരിങ്ങാലക്കുട പട്ടണത്തെയും പിണ്ടിപ്പെരുന്നാൾ, കൂടൽമാണിക്യം ഉത്സവം എന്നീ ആഘോഷങ്ങളെയുമെല്ലാം തന്റെ സിനിമയിലൂടെയും പുസ്തകങ്ങളിലൂടെയും ലോകത്തിനു സുപരിചിതമാക്കിയ അതുല്യനടനായിരുന്നു ഇന്നച്ചൻ എന്ന ഇന്നസെന്റ്.
എട്ടാം തരത്തിൽ പഠിത്തം നിർത്തിയെങ്കിലും ഇരിങ്ങാലക്കുടയിലെ എല്ലാ സ്കൂളിലും പഠിച്ചതിന്റെ ക്രെഡിറ്റ് തനിക്കു മാത്രമാണെന്ന് ഇന്നച്ചൻ പറയുന്പോൾ ഇരിങ്ങാലക്കുടക്കാരുടെ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികളുടെ ചുണ്ടിൽ പുഞ്ചിരി വിടരും.
ഡോൺ ബോസ്കോ ഇംഗ്ലീഷ് മീഡിയം, ലിറ്റിൽ ഫ്ലവർ, നാഷണൽ, ഗവ. ബോയ്സ് എന്നീ സ്കൂളുകളിൽ പഠിച്ച അനുഭവങ്ങളും ഇവയെ ചുറ്റിപ്പറ്റിയുള്ള ഉപകഥകളുമെല്ലാം വിവിധങ്ങളായ കോമഡി ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയുമെല്ലാം മലയാളി സമൂഹത്തിനു ചിരപരിചിതമാണ്.
സ്കൂൾ പഠനം കഴിഞ്ഞ് അപ്പനോടൊപ്പം ബിസിനസിലേക്കു തിരിഞ്ഞതും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പലതവണ അങ്കം കുറിച്ചതും ഒരു തവണ ജയിച്ചതും കല്ലേറ്റുംകരയിൽ തീപ്പട്ടി കന്പനി തുടങ്ങിയതും സിനിമാ സ്വപ്നവുമായി മദിരാശിയിൽ കറങ്ങി നടന്നതുമെല്ലാം ഇരിങ്ങാലക്കുടക്കാരേക്കാൾ മലയാളി പ്രേക്ഷക സമൂഹത്തിനു മനഃപാഠമായത് ഇന്നച്ചൻ പറഞ്ഞ അനുഭവങ്ങളിലൂടെ തന്നെയായിരുന്നു.
ഇന്നലെകളിലെ ജീവിതാനുഭവങ്ങളെ സ്വതസിദ്ധമായ നർമത്തിൽ ചാലിച്ച് പ്രേക്ഷക മനസുകളിൽ പകർന്നു നൽകുന്പോൾ അതിലൂടെ അനുഭവ പാഠങ്ങൾ കൂടി പകർന്നു നല്കാൻ ഇൗ ഹാസ്യ സാമ്രാട്ട് പരമാവധി പരിശ്രമിച്ചിരുന്നു.
ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നൽകാൻ തന്റെ കൈയിൽ "ഫലിതം' എന്നൊരു ദിവ്യ ഒൗഷധമുണ്ടെന്ന് ഇന്നസെന്റ് പലവുരു തെളിയിച്ചു. കാൻസർ വാർഡിൽ നിന്നും കണ്ടെത്തിയ ചിരിത്തുണ്ടുകൾ "കാൻസർവാർഡിലെ ചിരി' എന്ന പുസ്തകത്തി ലൂടെയും പലതവണ അതിജീവനത്തിന്റെ തീക്ഷ്ണാനുഭവങ്ങൾ ടിവി ഷോകളിലൂടെ പകർന്നു നൽകിയപ്പോഴും പത്നി ആലീസ് മാത്രമല്ല അയൽക്കാരായ ചേടത്തിമാരും കന്യാസ്ത്രീകളും ഒക്കെ കഥാപാത്രങ്ങളായെത്തി.
ഇരിങ്ങാലക്കുട ദേശം ഇന്നച്ചനൊരു വികാരമായിരുന്നു. സിനിമാ നടനായി അല്പം സന്പാദ്യമൊക്കെയായപ്പോൾ ചെന്നെെയിൽ ഒരു വീടു വാങ്ങി താമസം മാറ്റുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇൗ ഇരിങ്ങാലക്കുട പ്രേമം അത്രമേൽ വ്യക്തമാക്കുന്നതായിരുന്നു:
"ഇരിങ്ങാലക്കുടയുടെ അതിരുകൾ വിട്ട് ഭൂമിയിൽ ഒരിടത്തേക്കും എന്നെന്നേക്കുമായി പോവാൻ എനിക്കാവില്ല. കാരണം ഞാൻ തോറ്റുതോറ്റിരുന്ന സ്കൂളുകൾ ഇവിടെയാണ്. പലപല വേഷങ്ങൾ കെട്ടി പരാജയപ്പെട്ടു വന്ന് തലചായ്ച്ചുറങ്ങിയത് ഇവിടെയാണ്.
ഒടുവിൽ എംപിയായതും ഇവിടെ താമസിച്ചുതന്നെ. പിന്നെ എന്റെ പ്രിയപ്പെട്ട അപ്പനും അമ്മയും ഉറങ്ങുന്നതും ഇരിങ്ങാലക്കുട പള്ളിയിലെ മണ്ണിലാണ്. പിന്നെ ഞാൻ എങ്ങോട്ടു പോകാൻ..? പോയാൽ തന്നെ എത്ര ദൂരം...'
ക്രൈസ്റ്റ് കോളജ് നിലകൊള്ളുന്ന മങ്ങാടിക്കുന്നിലെ "പാർപ്പിട'ത്തിലെ ദീർഘനാളത്തെ വാസത്തിനുശേഷം ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിലേക്കു മാറിയപ്പോഴും കുറച്ചുനാൾ മുന്പ് അതേ ലെെനിൽ പുതുതായി പണികഴിപ്പിച്ച വീട്ടിലേക്കു മാറിയപ്പോഴും വീടിന്റെ പേര് "പാർപ്പിടം' തന്നെ.
അപ്പൻ പറയുന്ന കഥകൾ കേട്ട് ഇരിങ്ങാലക്കുടയുടെ ഇടവഴികളിലൂടെ നടന്ന് അയ്യങ്കാവ് മൈതാനിയിലെത്തുന്നതും അവിടെയിരുന്ന് കഥകളുടെ ക്ലൈമാക്സും ഗുണപാഠവും കേട്ടതുമെല്ലാം ഇന്നസെന്റ് പലപ്പോഴും പങ്കുവയ്ക്കുമായിരുന്നു. അയ്യങ്കാവ് മെെതാനത്തിനടുത്തുകൂടെ കടന്നുപോകുന്പോൾ "ഇൗ കഥ നിനക്ക് ഇഷ്ടായോ' എന്ന അപ്പന്റെ ചോദ്യം കാതുകളിൽ മുഴങ്ങാറുണ്ടെന്ന് ഇന്നസെന്റ് പലപ്പോഴും പറയാറുണ്ട്.
ഇരിങ്ങാലക്കുടയുടെ മുക്കും മൂലയും കൊളംബോ ഹോട്ടലും ബീഫ് കറിയും വരെ ലോകം മുഴുവനും എത്തിച്ച ഇന്നസെന്റ് ഇനി ഇരിങ്ങാലക്കുടയുടെ പൈതൃക ഭൂവിൽ, കത്തീഡ്രൽ പള്ളിയിലെ ആറടിമണ്ണിൽ വിശ്രമിക്കും, പ്രിയ മാതാപിതാക്കളോടൊപ്പം...
സെബി മാളിയേക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചിരിത്തിരകൾക്കിടയിൽ കണ്ണീരും
‘ചിരിക്കുകയും ചിരിപ്പിക്കുകയും മാത്രം ചെയ്ത എന്റെ ജീവിതത്തിന്റെ ഏറിയപങ്കും കര
മടങ്ങുന്നു നിറചിരി
വേദനയെ പുഞ്ചിരിക്കുന്ന മുഖത്തോടെ അതിജീവിച്ച അഭിനയ പ്രതിഭ ഇനി ഓർമകളിൽ. അഞ്ച
ഒറ്റ ഡയലോഗ് മതി..സിനിമ ഹിറ്റാകാൻ
മമ്മൂട്ടിയോ, മോഹന്ലാലോ... മറ്റേത് സൂപ്പര്താരങ്ങളോ ആയിക്കോട്ടെ ഒറ്റ ഷോട്ട്, അത
ചിരിയിൽ തുന്നിയ മൂടുപടം
ഇന്നസെന്റ് എന്ന പേരുതന്നെ ചിരിയുടെ പര്യായമായി മറ്റുള്ളവർ കരുതുന്പോൾ അതിനെ
മാന്നാറിനെ വെള്ളിത്തിരയിൽ ഹിറ്റാക്കിയ മാന്നാർ മത്തായി
മാന്നാറിനെ അനശ്വരമാക്കിയ മഹാനടനു വിട. ഇന്നസെന്റ് പ്രധാന വേഷത്തിലെത്തിയ റാം
ആറു രൂപ വിലയുള്ള സെന്റിന്റെ മണം; ആജീവനാന്തം മറക്കാതെ ആലീസ്
ഭാര്യ ആലീസിന് ആദ്യമായി വാങ്ങിക്കൊടുത്ത സമ്മാനമെന്താണെന്ന് ചോദിച്ചാല് ഇന്നസെന
നെടുമുടിവേണു, കെപിഎസി ലളിത, ഇന്നസെന്റ്; ചിരിനിറച്ച് മടങ്ങിയ താരകങ്ങൾ
എക്കാലത്തെയും അസാധ്യ കൂട്ടുകെട്ടായിരുന്നു നെടുമുടി വേണുവും കെപിഎസി ലളിതയും ഇ
ആലീസ് ആന്റിയുടെ വള വിറ്റുകിട്ടിയ കാശുകൊണ്ടാണ് അച്ഛനെ വണ്ടി കയറ്റിവിട്ടത്; വിനീത് ശ്രീനിവാസൻ
നടൻ ഇന്നസെന്റുമായുള്ള ഓർമകൾ പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനി
കണ്ണീരോടെ ദീലീപും ജയറാമും; വേദനയോടെ സിനിമലോകം; വീഡിയോ
നടന് ഇന്നസെന്റിന്റെ വിയോഗം മലയാളസിനിമയ്ക്ക് ഉണ്ടാക്കിയത് കനത്ത നഷ്ടമാണ്.
എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്; നിങ്ങളുടെ വേർപാടെങ്ങനെ ഒതുക്കുമെന്നറിയില്ല: മോഹൻലാൽ
പേര് പോലെ തന്നെ നിഷ്കളങ്കമായിരുന്ന ഇന്നസെന്റിന്റെ വേർപാട് വാക്കുകളിലൊതുക്ക
കണ്ണുകളിൽ ഇരുട്ടു മൂടുന്നു; പ്രതിസന്ധികളിൽ എനിക്ക് കരുത്തായിരുന്നു ആ മുഖം: ദിലീപ്
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസന്റിനെ അനുസ്മരിച്ച് ദിലീപ്. അച്ഛനെപ്പോലെ
ഇന്നസെന്റിന്റെ വിയോഗം; കരച്ചിലടക്കാനാകാതെ നടൻ ജയറാം
നടന് ഇന്നസെന്റിന്റെ വിയോഗത്തില് കരച്ചിലടക്കാനാകാതെ നടന് ജയറാം. മരണവാര
ഇന്നസെന്റിനു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് പ്രതിപക്ഷ നേതാവ്
പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇന്ന്
ഇന്നസെന്റിന്റെ വിയോഗം കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി
നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വേർപാടിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറാ
എടോ വാര്യരെ... മറക്കാനാകുമോ നീലന്റെ വാര്യരെ
വാര്യരെ ഞാൻ എന്താടോ ഇങ്ങനെ ആയിപ്പോയത്.. താൻ ചിന്തിച്ചിട്ടുണ്ടോ അത്? ചിന്തിച്ചിട
കാൻസർ വാർഡിലെ ചിരിമുഖം; ഇന്നസെന്റ് എന്ന ചിരി മനുഷ്യൻ
വിശാലമായ ജീവിതത്തിലെ നിറഞ്ഞുതുളമ്പുന്ന അനുഭവങ്ങൾ കാണിച്ചുതന്നാണ് ഇന്നസെന്
പ്രിയന്റെ പ്രിയപ്പെട്ടവൻ; സത്യന്റെ സംഘാംഗം
വെള്ളിത്തിരയിൽ ചില മുഖങ്ങൾ തെളിയുമ്പോൾ ഏത് സംവിധായകന്റെ സൃഷ്ടിയാണ് താൻ കാണ
തിരിച്ചുവന്നില്ല, ചിരിച്ചു മറഞ്ഞു; മലയാളത്തിന്റെ പ്രിയ ഇന്നച്ചൻ വിടവാങ്ങി
കാർന്നുതിന്നുന്ന വേദനയെയും പുഞ്ചിരി കൊണ്ട് കീഴടക്കാൻ മലയാളിയെ പഠിപ്പിച്ച നട
Latest News
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
Latest News
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top