Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മാറഡോണയുടെ കോഴിക്കോട്ടെ പ്രിയ കൂട്ടുകാരന്
WhatsApp
മാറഡോണയുടെ ദുബായ് ജുമൈറയിലെ വില്ലയില്‍ സ്ഥിരം സന്ദര്‍ശകനായ ഒരു മലയാളി സുഹൃത്തുണ്ട്. അതു മറ്റാരുമല്ല, കോഴിക്കോട് സ്വദേശിയായ ഹിഷാം ഹസന്. ദുബായ് കിരീടാവകാശി മാറഡോണയ്ക്ക് സമ്മാനമായി നല്കിയ വില്ലയില്‍ അനുമതിയില്ലാതെ കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യമാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഇന്റർനാഷണല്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനായ ഹിഷാം ഹസനുള്ളത്.
ദുബായിലെ ഫുട്ബോള്‍ കോച്ചായ അറബി വഴിയാണ് ഹിഷാം മാറഡോണയെ പരിചയപ്പെടുന്നത്. പിന്നീട് ദുബായ് കറാമയിലെ ചെമ്മണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് മാറഡോണയെ എത്തിച്ചത് ഹിഷാമായിരുന്നു. കണ്ണൂരില്‍ മാറഡോണ എത്തുന്നതും ഹിഷാം വഴിയായിരുന്നു.
ദുബായില്‍നിന്ന് മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മാറഡോണയ്ക്കൊപ്പം നടത്തിയ യാത്രകള്‍ ഹിഷാമിന് ഇന്നും മധുരിക്കുന്ന ഓര്‍മകളാണ്. രണ്ടുവര്‍ഷം മുമ്പ് ദുബായിലെ വില്ലയില്‍ നടന്ന മാറഡോണയുടെ ജന്മദിനാഘോഷത്തില് വച്ചാണ് ഒടുവില്‍ മാറഡോണയെ കണ്ടതെന്ന് ഹിഷാം പറഞ്ഞു. മാറഡോണയ്ക്ക് സ്പാനിഷ് ഭാഷ മാത്രമാണ് അറിയുന്നത്.
തനിക്ക് അറബി അറിയാവുന്നതുകൊണ്ട് സ്പാനിഷ് അറിയാവുന്ന അറബി കോച്ച് വഴിയാണ് ആദ്യഘട്ടങ്ങളില്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും നാട്ടിലേക്ക് തിരിച്ചുപോയ മാറഡോണയെക്കുറിച്ച് ഇംഗ്ലീഷ് അറിയാവുന്ന അദ്ദേഹത്തിന്റെ മകളില്നിന്നാണ് പിന്നീട് രോഗവിവരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നതെന്നും സൗഹൃദത്തിന് വലിയ മൂല്യമാണ് അദ്ദേഹം നല്‍കിയിരുന്നതെന്നും ഹിഷാം ഹസന് പറഞ്ഞു.
നവാസ് മേത്തര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തേങ്ങലടങ്ങാതെ ലോകം... വിണ്ണിൽ നക്ഷത്രമായി മാറഡോണ
ബുധനാഴ്ച അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ
കേരളം മറക്കാത്ത ഒക്ടോബര്‍
കണ്ണൂരിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനായി ഫ
ശരിക്കും ഇതിഹാസം: ചാത്തുണ്ണി
ശരിക്കും ഫുട്ബോൾ ഇതിഹാസമാണു മാറഡോണയെന്നു പ്രശസ്ത ഫ
കളിക്കളത്തിൽ മാന്ത്രികൻ; പുറത്ത് കൊച്ചുകുട്ടി
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ ഓർമയ്ക്കായി ലോകത
മാറഡോണയുടെ വിയോഗത്തില്‍ തേങ്ങി ഫുട്ബോള്‍ ലോകം
അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് ആദര
മാറഡോണയ്ക്കു കണ്ണൂരിൽ സ്മാരകം
കായികകേരളത്തിന് മറക്കാനാവാത്ത അനുഭവമായിരുന്
ഭൂഗുരുത്വമില്ലാത്ത ചെറിയ വലിയ മനുഷ്യൻ!
‘നിങ്ങൾക്ക് അയാളുടെ കുതിപ്പ് തടയാൻ സാധിക്കുന
മാറഡോണ ഇനി ജ്വലിക്കുന്ന ഓർമ
ലോകമെന്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങൾ അട
നമ്മളിരുവരും ഒരുദിനം ആകാശത്ത് പന്തുകളിക്കും: പെലെ
വിടവാങ്ങിയ ഇതിഹാസ താരം ഡിയേഗോ മാറഡോണയ്ക്ക് അന്ത്യാഞ്
എന്നെ ഉറക്കാത്ത ഡിയേഗോ...
പന്തുകളി സിരകളിലും കാലിലും ഒരു ഭ്രാന്തുപോലെ പടർന്നു
ഓർമകളുടെ കുടമാറ്റം
പന്തുകളിയിൽ വശ്യതയും വിസ്മയവും ഒളിപ
ലാനൂസിലെ അദ്ഭുതബാലൻ
ബുവാനോസ് ആരീസ്, അതായിരുന്നു ആ നഗരത്തിന്റെ
തോരാക്കണ്ണീരുമായി അർജന്റീന
ലോകത്തിനൊപ്പം വിതുന്പിത്തുടങ്ങിയ അർജന്റൈൻ തെരുവു
Latest News
വൈദ്യുതി നിയന്ത്രണം ഗുണം കണ്ടു: മന്ത്രി കൃഷ്ണൻകുട്ടി
ഡ്യൂട്ടിക്കിടെ മയക്കം;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
Latest News
വൈദ്യുതി നിയന്ത്രണം ഗുണം കണ്ടു: മന്ത്രി കൃഷ്ണൻകുട്ടി
ഡ്യൂട്ടിക്കിടെ മയക്കം;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top