എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​മ​രം: യാ​ത്ര​ക്കാ​ർ​ക്ക് നി​യ​മസ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ
Monday, May 13, 2024 5:22 PM IST
കു​വൈ​റ്റ് സി​റ്റി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ജോ​ലി ന​ഷ്‌​ടം, ധ​ന​ന​ഷ്‌​ടം, മ​റ്റ് അ​സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ ഉ​ണ്ടാ​യെന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്‌ട​പ​രി​ഹാ​രം അ​ട​ക്ക​മു​ള്ള​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യ നി​യ​മസ​ഹാ​യം ന​ൽ​കാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യ​താ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്‌ടി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ​ർ​ക്കാരി​ന്‍റെ​യും എ​യ​ർ​ലൈ​നു​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് അ​ബ്ര​ഹാം, ഗ്ലോ​ബ​ൽ പിആ​ർഒ ​സു​ധീ​ർ തി​രുനി​ല​ത്ത്, കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്ത് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​യ​മസ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലും കു​വൈ​റ്റ് പ്ര​വാ​സി​ക​ൾ​ക്ക് നേ​രി​ട്ടും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു

പ്ര​വാ​സി​ക​ളു​ടെ യാ​ത്ര സം​ബ​ന്ധ​മാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മ പോ​രാ​ട്ടം ന​ട​ത്തി വി​ജ​യി​ച്ച സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​ണ് ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ.