ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു
Tuesday, September 16, 2025 12:05 PM IST
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി മ​ല​യാ​ളി കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു. ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് സ്വ​ദേ​ശി വ​ഴീ​പ​റ​മ്പി​ൽ ജോ​സ​ഫ് ജോ​സ​ഫ്(49) ആ​ണ് മ​രി​ച്ച​ത്. കു​വൈ​റ്റി​ലെ മം​ഗ​ഫി​ലാ​യി​രു​ന്നു താ​മ​സം.

സെ​യി​ൽ​സ് എ​ക്സി​ക്യു​ട്ടീ​വാ​യി​രു​ന്ന ജോ​സ​ഫ് കു​വൈ​റ്റി​ലെ മം​ഗ​ഫി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. പ​രേ​ത​രാ​യ അ​ഗ​സ്തി ജോ​സ​ഫ് - ത്രേ​സ്യാ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബി​ജി. മ​ക്ക​ൾ: ഡെ​ന്നീ​സ്, ഡെ​ൽ​വി​ൻ, ഡെ​ൽ​സ​ൺ.

തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.