ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു
Wednesday, May 8, 2024 9:47 AM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ എം​ടെ​ക് വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ൽ സ്വ​ദേ​ശി​യാ​യ ന​വ്ജീ​ത് സ​ന്ദുവാ​ണ്(22)​ കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ന​വ്ജീ​തി​ന്‍റെ സ​ഹ​പാ​ഠി​ക​ളും ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ൽ സ്വ​ദേ​ശി​ക​ളു​മാ​യ അ​ഭി​ജി​ത്(26), സ​ഹോ​ദ​ര​ൻ റോ​ബി​ൻ ഗാ​ർ​ട്ട​ൻ(27) എ​ന്നി​വ​ർ​ക്കാ​യി വി​ക്‌​ടോ​റി​യ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മെ​ൽ​ബ​ണിന് അടു​ത്ത് ഓ​ർ​മൊ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​വാ​ട​ക​യെ​ച്ചൊ​ല്ലി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​യ ത​ർ​ക്കം തീ​ർ​ക്കാ​ൻ ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് ന​വ്ജീ​തി​ന് കു​ത്തേ​റ്റ​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം മോ​ഷ്‌​ടി​ച്ച ടൊ​യോ​ട്ട കാ​റി​ലാ​ണ് പ്ര​തി​ക​ൾ മു​ങ്ങി​യ​ത്. ഒ​ന്ന​ര വ​ർ​ഷം മു​ന്പാ​ണ് വി​ദ്യാ​ർ​ഥി വീ​സ​യി​ൽ ന​വ്ജീ​ത് ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ​ത്.