ബാ​ങ്ക് കൊ​ള്ള; ഹൂ​സ്റ്റ​ണി​ൽ മൂ​ന്ന് കൗ​മാ​ര​ക്കാ​ർ അ​റ​സ്റ്റി​ൽ
Tuesday, March 26, 2024 10:53 AM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ ബാ​ങ്കി​ൽ ക​യ​റി ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. 11, 12, 16 വ​യ​സ് പ്രാ​യ​മു​ള്ള മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

നോ​ർ​ത്ത് ഹൂ​സ്റ്റ​ണി​ലെ ഗ്രീ​ൻ​സ്‌​പോ​യി​ന്‍റ് ഏ​രി​യ​യി​ലു​ള്ള വെ​ൽ​സ് ഫാ​ർ​ഗോ ബാ​ങ്കി​ൽ ഈ ​മാ​സം 14നാ​യി​രു​ന്നു സം​ഭ​വം. ഹൂ​ഡി​ക​ൾ ധ​രി​ച്ച് ബാ​ങ്കി​ന്‍റെ ലോ​ബി​ക്കു​ള്ളി​ൽ ക​യ​റി​യ പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

തു‌​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.