നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്
Friday, May 17, 2024 7:48 AM IST
പി.പി. ചെറിയാൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​ൻ മു​ൻ അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ക്കി ഹേ​ലി​യെ താ​ൻ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും പ​ക്ഷേ അ​വ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

ട്രം​പി​ന്‍റെ മു​ൻ എ​തി​രാ​ളി​യാ​യ ഹേ​ലി​യെ വി​പി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഒ​രു കൂ​ട്ടം സ്ഥാ​നാ​ർ​ഥി​ക​ളെ ട്രം​പ് പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് ദി ​ഹി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. സെ​ന​റ്റ​ർ ടിം ​സ്കോ​ട്ട്, മാ​ർ​ക്കോ റൂ​ബി​യോ, സെ​ന​റ്റ​ർ ജെ​ഡി വാ​ൻ​സ്, നോ​ർ​ത്ത് ഡ​ക്കോ​ട്ട ഗ​വ​ർ​ണ​ർ ഡ​ഗ് ബ​ർ​ഗം, എ​ലി​സ് സ്റ്റെ​ഫാ​നി​ക് എ​ന്നി​വ​ര്‍ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.