ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ൺ വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച
Friday, May 17, 2024 11:44 AM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ 30-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച(​മേ​യ് 18) തു​ട​ക്കം കു​റി​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തോ​ടെ 2.15ന് ​സ​മാ​പി​ക്കും. ഷു​ഗ​ർ​ലാ​ൻ​ഡി​ലെ എ​ലൈ​റ്റ് ബാ​ങ്ക്വ​റ്റ്‌ ഹാ​ളി​ൽ (11314, S.Texas 6 h, Sugarland, TX 77498) വ​ച്ചാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

1994-ൽ ​മേ​രി റോ​യ് പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി ആ​രം​ഭി​ച്ച്‌ നി​ര​വ​ധി ക​ർ​മ​പ​രി​പാ​ടി​ക​ളു​മാ​യി അ​മേ​രി​ക്ക​യി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​ഘ​ട​ന വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന​ത്.

വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ട്ട​ൻ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റീ​നു വ​ർ​ഗീ​സ് - 847 502 4262, സി​മി വ​ർ​ഗീ​സ് - 281 673 8615, ശോ​ഭ മാ​ത്യു - 847 921 2026, അ​നി​ത ജോ​സ​ഫ് - 561 843 7075.