സു​ജ ജോ​ർ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഐ​പി​സി​എ​ൻ​എ അ​നു​ശോ​ചി​ച്ചു
Saturday, September 13, 2025 11:28 AM IST
അ​നി​ൽ ആ​റ​ന്മു​ള
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ഐ​പി​സി​എ​ൻ​എ) മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​ഥ​മ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന റെ​ജി ജോ​ർ​ജി​ന്‍റെ ഭാ​ര്യ സു​ജ ജോ​ർ​ജി​ന്‍റെ(58) വി​യോ​ഗ​ത്തി​ൽ ഐ​പി​സി​എ​ൻ​എ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

ഐ​പി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം, സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, ട്ര​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ൻ, നി​യു​ക്ത പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ആ​റ​ന്മു​ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റോ​യ് മു​ള​കു​ന്നം, കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ സ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

മെ​റി​ക്ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​റാ​യി​രു​ന്നു സു​ജ. മ​ക്ക​ൾ: രോ​ഹി​ത് ജോ​ർ​ജ്, റോ​ഷ്നി ജോ​ർ​ജ്.