ഭവനനിർമ്മാണരംഗത്ത് പുതുമകളുമായി ബിൽടെക്

എനിക്ക് ഇങ്ങനെ ഒരു വീടുവേണം ഏതൊന്നിന്റെ വാതിലുകൾ മനുഷ്യനു മുന്നിൽ അടയാത്തതാണോ ആ മധുശാല പോലൊന്ന്. ഹൃദയങ്ങൾക്ക് വേലി കെട്ടാത്ത ആ മെഹ്ഫിലിൽ സൗഹൃദത്തിന്റെ സൗരഭ്യം നിറയണം. അത്തരമൊരു വീട് എനിക്ക് വേണം’

സഫർ ഗോരഖ് പൂരിയുടെ ഗസൽ ഷേറുകൾ പങ്കജ് ഉദാസിന്റെ ശബ്ദത്തിൽ കാറ്റിലൊഴുകുമ്പോൾ അവ കാല്പനികവരികളാണെങ്കിൽത്തന്നെയും കേൾവിക്കാർ ഭാവനയിൽ തങ്ങളുടെ സ്വപ്നഭവനങ്ങൾ കണ്ടു. അവർ സങ്കൽപ്പത്തിൽ ആയിരം ഡിസൈനുകൾ വരച്ചിട്ടു. വെട്ടിത്തിരുത്തി. വീണ്ടും പണിതു.

ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. ദീർഘനാളത്തെ കഠിനാദ്ധ്വാനത്തിനുശേഷം അത് പൂർത്തീകരിക്കുമ്പോൾ സങ്കൽപ്പത്തിനൊത്ത ഒന്നാക്കിയെടുക്കാൻ ഏറെ ദിനരാത്രങ്ങൾ പര്യാലോചനകളും അഴിച്ചുപണിയലുകളുമായി കഴിച്ചുകൂട്ടുന്നു. ഒടുവിൽ എവിടെയോ വിട്ടുവീഴ്ചകൾ ചെയ്ത് പൂർത്തിയാക്കുന്നു.

മനസ്സിൽ കാണുന്നതെന്തോ അതിൽ ചോർച്ച വരുത്താതെ സ്വപ്നഭവനങ്ങൾ പടുത്തുയർത്തിയ കേരളത്തിലെ പ്രമുഖ ബ്രാൻഡ് ആണ് ബിൽടെക്. വർഷങ്ങളായി കൺസ്ട്രക്ഷൻ, ഫെയ്‌സെയ്‌ഡ്, ഇന്റീരിയർ, മെയിന്റനൻസ് മേഖലയിൽ വിജയമുദ്ര പതിപ്പിച്ച്‌ മുന്നേറുന്ന എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, നിർമ്മാണമേഖലയുടെ വിവിധ വശങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ‘360 ഡിഗ്രി സൊല്യൂഷൻ’ പ്രദാനം ചെയ്യുന്ന കമ്പനി.

പ്രാരംഭകാലമായ 2013 മുതൽ ഇന്നുവരെ പൂർത്തിയാക്കിയ നൂറുകണക്കിന് പ്രോജക്ടുകൾ ഓരോന്നും പരിശോധിച്ചാൽ ഓരോ നിർമ്മിതിക്കുമായി ചെലവഴിച്ച ബൗദ്ധീകവും ശാരീരികവുമായ അദ്ധ്വാനവും സൗന്ദര്യശാസ്ത്രപരമായ തികവും നേരിൽ വായിച്ചെടുക്കാൻ സാധിക്കും. പരമ്പരാഗതമായ മനോഹാരിത എഴുന്നു നിൽക്കുന്നതും നൂതനഡിസൈനുകളുടെ മകുടോദാഹരണങ്ങളുമായ നിരവധി എടുപ്പുകൾ ബിൽടെക്കിന്റെ സമഗ്രത വിളിച്ചോതുന്നു.

പ്രീമിയം കൺസ്ട്രക്ഷൻ കൾച്ചർ

ഒരു കെട്ടിടം രൂപകൽപന ചെയ്യുമ്പോൾ അതിൽ ഭാഗഭാക്കാകുന്ന നിരവധി ഘടകങ്ങളുണ്ട്. ആവർത്തനം, പുതുമ, സാമ്പത്തിക വശം, ഉപയുക്തത അങ്ങനെ പലതും. സ്റ്റീരിയോ ടൈപ്പുകൾ ഒരേ സമയം അനുഗ്രഹവും ബാദ്ധ്യതയുമാണെന്നു പറയാറുണ്ട്. പുതുമക്കുവേണ്ടിയുള്ള പരിശ്രമം അനാവശ്യമായ വ്യയത്തിലും അബദ്ധത്തിലും കലാശിക്കാറുമുണ്ട്. ഇത്തരം കാര്യങ്ങളെ മുഴുവൻ പഠിച്ചതിനുശേഷമുള്ള നിർമ്മിതികൾ മാത്രമേ വിജയസ്തംഭങ്ങളാകുന്നുള്ളൂ. ‘വൈദ്യന്റെ അബദ്ധം കുഴിച്ചുമൂടപ്പെടും, തച്ചന്റേത് കൂനകൂടിക്കിടക്കും’ എന്നൊരു ചൊല്ലുണ്ടായിരുന്നു പാശ്ചാത്യരുടെ ഇടയിൽ.

പ്രീമിയം ഗുണനിലവാരം വിൽക്കാൻ കഴിയുന്ന നിർമ്മിതികൾ മാത്രമാണ് ബിൽടെക്ക് ഏറ്റെടുക്കുന്നത്. കെട്ടിടത്തിന്റെ ഉറപ്പിന്റെയോ ഭംഗിയുടെയോ ഉപയുക്തതയുടെയോ കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ല എന്നുതന്നെയാണ് അതിനർത്ഥം. ബിൽടെക്കിന്റെ സിഇഒ ആയ ബിനോയ് തോമസ്സ് പറയുന്നു. ഉപഭോക്താവ് മുടക്കുന്ന പണത്തിന് തത്തുല്യമായതാണ് ലഭിക്കുന്നത്. ഏതൊരു അളവുകോലിലും അതിനു താഴെയാകില്ല എന്ന ഉറപ്പാണ് ബിൽടെക് നൽകുന്നത്.

ലെയ്‌സണിംഗ്

പരിഷ്കൃത സമൂഹമായ നമ്മൾ നമുക്കുവേണ്ടിത്തന്നെ നിർമ്മിച്ച നിരവധി നിയമങ്ങളനുസരിച്ചാണ്ണ് ജീവിക്കുന്നത്. താമസത്തിനോ മറ്റാവശ്യങ്ങൾക്കോ വേണ്ടി പണിയുന്ന കെട്ടിടത്തിന്റെ നിയമവശങ്ങൾ സാങ്കേതികത പ്രായോഗികസൗകര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഉടമയ്ക്ക് എപ്പോഴും ബോധ്യമുണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെയാണ് കെട്ടിടം സ്ഥിതി ചെയ്യേണ്ട ഭൂമി തീരുമാനിക്കുന്ന ഘട്ടം മുതൽക്കുള്ള എല്ലാ കാര്യങ്ങളും ബിൽടെക് ഏറ്റെടുക്കുന്നത്. നിർമ്മാണം തുടങ്ങിയതിനുശേഷം നിയമക്കുരുക്കിൽ പെട്ട് മുടങ്ങിപ്പോയിട്ടുള്ള നൂറു കണക്കിന് കെട്ടിടങ്ങൾ നമ്മുടെ നഗര-ഗ്രാമങ്ങളിൽ കാണാൻ സാധിക്കും. കോടിക്കണക്കിന് മൂല്യമുള്ള സമ്പത്താണ് ഇങ്ങനെ ലാപ്‌സായി ആർക്കും പ്രയോജനമില്ലാത്ത കാടുകയറിയും മൃഗങ്ങളുടെ വാസസ്ഥലങ്ങളായും കിടക്കുന്നത്. മാറിമാറിവരുന്ന നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കാത്തതുകൊണ്ടോ ചതിവിൽ പെടുന്നതുകൊണ്ടോ ഒക്കെ സംഭവിക്കുന്നതാണിത്. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനാണ് ബിൽടെക്കിന്റെ ലെയ്‌സണിംഗ് വിഭാഗം ദത്തശ്രദ്ധമായിരിക്കുന്നത്. നിയമവിദഗ്ധരുടെയും അഡ്‌വൈസേഴ്‌സിന്റെയും സേവനം എപ്പോഴും ഉപഭോക്താവിന് ലഭ്യമാണ്.

പ്രസ്തുത ഭൂമിയുടെ മേൽ സർക്കാരിന്റെ ‘ഭൂപതിവ് നിയമങ്ങൾ’ (Land Assignment Acts) പ്രകാരമുള്ള എന്തെങ്കിലും ബാദ്ധ്യതകളോ വിലക്കുകളോ നിയമപ്രശ്നങ്ങളോ ഉണ്ടോ എന്നത് ഭൂമി വാങ്ങുന്നതിനു മുൻപുതന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്. 1895 ലെ ലാൻഡ്‌ ഗ്രാന്റ്സ് ആക്ട് മുതൽ 1950, 1957, 1960, 1971 കാലത്തെല്ലാം ഭൂസംബന്ധമായ നിരവധി നിയമങ്ങളും സങ്കീർണ്ണമായ ചട്ടങ്ങളും നമ്മുടെ നാട്ടിൽ നിലവിൽ വന്നിട്ടുണ്ട്. അത് പ്രകാരമുള്ള സൂക്ഷ്മവശങ്ങൾ പരിശോധിച്ചതിനു ശേഷമേ ഏത് ഇടപാടിലും പങ്കാളികളാകാൻ പാടുള്ളൂ.

കൂടാതെ ഭൂമി വാങ്ങുന്നതിനുള്ള വായ്പ ലഭ്യമാക്കുന്നതിന് പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച് ഡി എഫ് സി, കൊട്ടക് മഹീന്ദ്ര, യെസ് ബാങ്ക് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളുമായി ബിൽടെക് ഉറ്റബന്ധം പുലർത്തുന്നു. കൃത്യമായ രേഖകൾ കൈവശമുണ്ടെങ്കിൽ ആർക്കും വളരെ വേഗത്തിൽ ക്ളീൻ ചിറ്റ് ഉള്ള ഭൂമി സ്വന്തമാക്കാം.

ഫെയ്‌സെയ്‌ഡും മെയിന്റനൻസും

കെട്ടിടത്തിന്റെ ബാഹ്യരൂപം ലക്ഷണമൊത്തതാക്കി ചിത്രണം ചെയ്യുകയാണ് ഫെയ്‌സെയ്‌ഡ് വിഭാഗം ചെയ്യുന്നത്. കല്ല്, ഗ്ളാസ്സ്‌, മരം, ലോഹം ഇവ ഉപയോഗിച്ചുകൊണ്ട് പുതുമയാർന്ന നിരവധി കെട്ടിടങ്ങളുടെ മുഖപ്പ് ബിൽടെക്കിന്റെ കലാപരതയുടെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാൻ കേരളത്തിൽ പലയിടങ്ങളിലുമുണ്ട്. കേരളത്തിലെ അപൂർവ്വം ഫെയ്‌സെയ്‌ഡ് കൺസൾട്ടന്റുമാരിൽ ഒന്നാണ് ബിൽടെക്. ബില്ഡിങ്ങിന്റെ സ്ട്രക്ച്ചറും കാലാവസ്ഥയും ഫെയ്‌സെയ്‌ഡ് തീരുമാനിക്കുന്നതിൽ പ്രധാന

ഞങ്ങളെക്കുറിച്ച് , പൂർത്തീകരിച്ച പ്രൊജക്ടുകളെക്കുറിച്ച്, പദ്ധതികളിലെ വൈവിധ്യങ്ങളെക്കുറിച്ചറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അല്ലെങ്കിൽ വിളിക്കൂ--- +91 90720 99 777, +91 98955 34267

വാട്സ് ആപ് ചെയ്യൂ ----- +91 90720 99 777, +91 98955 34267

ഉപഭോക്താവാണ് എല്ലാം

ഉപഭോക്താക്കളുടെ സംതൃപ്തിക്കാണ് ബിൽടെക് എപ്പോഴും പ്രാധാന്യം നല്കുന്നത്. ഏറ്റവും മികച്ചതും ഗുണമേന്മയുള്ളതുമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത്. ഇന്റീരിയർ വർക്കുകൾ ചെയ്യുന്നതും ഫാക്ടറി ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ്. ഓരോ പ്രോജക്ടറ്റും രണ്ടു മൂന്നു തവണ വിലയിരുത്തി ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ കേട്ട് അവരുടെ പൂർണ്ണ സംതൃപ്തി നോക്കിയാണ് നിർമ്മിക്കുന്നത്. നിലവിൽ ബിൽടെക്കിന്‍റെ ഉപഭോക്താക്കളിലധികവും പ്രവാസികളാണ്. നിർമ്മാണ പുരോഗതി അവർക്ക് ഓൺലൈനായി കണ്ട് വിലയിരുത്താനുള്ള അവസരവുമുണ്ട്. അതിനാൽ പണി നടക്കുന്ന സമയത്ത് അടുത്തില്ലല്ലോ, എന്തായിട്ടുണ്ടാകും എന്നുള്ള ടെൻഷനും വേണ്ട.

പഴയതൊന്ന് പുതിയതാക്കാം

പഴയ വീടാണ്, അതൊന്നു പുതിക്കി പണിയണം, പഴമ നഷ്ടപ്പെടുത്താതെ പുതുമവരുത്തണം, എന്നിങ്ങനെ ആഗ്രഹിക്കുന്നവരുണ്ടാകും. അവർക്കും ധൈര്യപൂർവ്വം ബിൽടെകിനെ സമീപിക്കാം. ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന രീതിയിൽ ബിൽടെക് പഴയ വീടുകളെ പുതുക്കി നിർമ്മിച്ച് നല്കും. ഉപഭോക്താക്കളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചുമാത്രമേ നിർമ്മാണത്തിന്‍റെ ഓരോ ഘട്ടവും മുന്നോട്ടു കൊണ്ടു പോകുകയുള്ളു. അതുകൊണ്ടു തന്നെ ഏറ്റവും സംതൃപ്തമായ സേവനമാണ് ബിൽടെക് ഉപഭോക്താക്കൾക്കായി നല്കുന്നത്.