മഹാത്മാഗാന്ധി സര്‍വകലാശാലയിലെ കൊറിയ സെന്റര്‍, ദക്ഷിണ കൊറിയയിലെ യൂണികൊറിയ ഫൗണ്ടേഷനുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം നടത്തും. സ്‌കൂള്‍, കോളജ് തലങ്ങളില്‍ പ്രത്യേകമായി നടത്തുന്ന മത്സരത്തിന്റെ വിശദാംശങ്ങള്‍ www.koreacentre.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഇമെയില്‍
[email protected] (]n.BÀ.H/39/1516/2025)
പരീക്ഷാ ഫലം ഒന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി മോളിക്കുലാര്‍ ബയോളജി ആന്‍ഡ് ജെനറ്റിക് എന്‍ജിനീയറിംഗ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മേയ് 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം.
പരീക്ഷാ തീയതി ആറാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2025) ബിഎ മദ്ദളം പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മേയ് എട്ടിന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.