എംജി ബിരുദ ഏകജാലകം; ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധികരിച്ചു.13 വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും പുനഃക്രമീകരിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാം. പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവയിലൊഴികെ തിരുത്തല്‍ വരുത്താം.ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും ഫീസ് അടച്ചശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും 13 വരെ അപേക്ഷ നല്‍കാം.
കമ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ക്ക് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും പുതിയ അപേക്ഷ നല്‍കുന്നതിനും 13 വരെ അവസരമുണ്ട്. ഇതിനായി കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിന്‍ ഓപ്ഷന്‍ ഉപയോഗിക്കണം.
റെസിഡന്‍റ് ട്യൂട്ടര്‍; വാക്ഇന്‍ഇന്‍റർവ്യൂ
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലുകളില്‍ റെസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള വാക്ഇന്‍ഇന്റര്‍വ്യൂ 21ന് രാവിലെ 11ന് നടക്കും.
അംഗീകൃത സര്‍വകലാശാലാ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വനിതകളെയാണു പരിഗണിക്കുന്നത്. പ്രായം 25നും 50നും മധ്യേ. ഹോസ്റ്റലില്‍ താമസിക്കുവാന്‍ സന്നദ്ധരായിരിക്കണം. പ്രതിമാസ വേതനം പരമാവധി 21,000 രൂപ.
താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം രാവിലെ 9.30ന് ഭരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാറുടെ (1) ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍ (www.mgu.ac.in) ഫോണ്‍ 0481 2733240
പിജി, ബിഎഡ് പ്രവേശനം; ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ 17 വരെ
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 17 വരെ നീട്ടി. സാധ്യതാ അലോട്ട്‌മെന്റ് 21നും ഒന്നാം അലോട്ട്‌മെന്റ് 24നും പ്രസിദ്ധീകരിക്കും.
സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടകളിലെ താത്കാലിക റാങ്ക് ലിസ്റ്റ് 19നും അന്തിമ ലിസ്റ്റ് 21നും പ്രസിദ്ധീകരിക്കുകയും പ്രവേശനം 21, 23 തീയതികളില്‍ കോളജുകളില്‍ നടത്തുകയും ചെയ്യും. www.cap.mgu.ac.in രജിസ്റ്റര്‍ ചെയ്യാം.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബിഎ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍, ബിഎ വിഷ്വല്‍ ആര്‍ട്‌സ്, ബിഎ ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫ്ക്ട്‌സ് (സിബിസിഎസ് പുതിയ സ്‌കീം2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 12ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎജെഎംസി, എംറ്റിറ്റിഎം, എംഎച്ച്എം, എംഎഫ്എ (സിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2025) പരീക്ഷകള്‍ 23 മുതല്‍ നടക്കും.