University News
തൊഴിലധിഷ്ഠിത ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്സ്; 15 വരെ അപേക്ഷിക്കാം
എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ നടത്തുന്ന അഡ്വാന്‍സ്ഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് അനാലിസിസ് എന്ന തൊഴിലധിഷ്ഠിത ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്സില്‍ പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. ഭക്ഷ്യ, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖലകളിലെ ഗുണനിലവാര നിയന്ത്രണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം നേടാന്‍ സഹായകമായ കോഴ്സിന്റെ ദൈര്‍ഘ്യം ആറു മാസമാണ്. കോഴ്‌സിന്റെ ഭാഗമായി വ്യവസായ മേഖലയില്‍ പരിശീലനം നല്‍കും. രാജ്യത്തെ മുന്‍നിര ഫുഡ് ആന്‍ഡ്് ഫാര്‍മസ്യൂട്ടിക്കല്‍ ലാബുകളുടെ പ്ലേസ്മെന്റ് ഡ്രൈവും ഉണ്ടാകും. 94474 91686. ഇമെയില്‍ [email protected]

റെഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാം

എംഡി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന റെഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്സപ്ലൈ ചെയിന്‍ ആന്‍ഡ് പോര്‍ട്ട് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി (യോഗ്യതപ്ലസ്ടു) പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സ് (യോഗ്യതഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 29 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്സൈറ്റില്‍. ഇമെയില്‍: [email protected] 8078786798, 0481 2733292

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) മാസ്റ്റര്‍ ഓഫ് അപ്ലൈഡ് ഇലക്ട്രോണിക്സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി മാത്തമാറ്റിക്സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്്‌സി, എംകോം (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2024 അഡ്ിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2025) പരീക്ഷകള്‍ 23 മുതല്‍ നടക്കും.
More News