എംജി ബിരുദ പ്രവേശനം; അപേക്ഷയില്‍ തിരുത്തല്‍ വരുത്താം
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് നാളെ വൈകുന്നേരം അഞ്ചു വരെ അവസരമുണ്ട്. ഈ സമയപരിധിക്കുള്ളില്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യാം. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അപ് ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ഇപ്പോള്‍ ചെയ്യാനാകും. തെറ്റായി എന്റര്‍ ചെയ്ത മാര്‍ക്കുകളും ഓണ്‍ലൈന്‍ അപേക്ഷയിലെ മറ്റു പിഴവുകളും ഇങ്ങനെ തിരുത്താന്‍ സാധിക്കും. സംവരണാനുകൂല്യത്തിനായി പ്രോസ്പക്ടസില്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളാണ് നല്‍കിയിരിക്കുന്നതെന്ന് ഉറപ്പാക്കണം. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ സംവരണത്തിനായി ജാതി സര്‍ട്ടിഫിക്കറ്റാണ് അപ് ലോഡ് ചെയ്യേണ്ടത്. എസ്ഇബിസി, ഒഇസി വിഭാഗങ്ങളില്‍ പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഒരു ഫയലായോ അതിനു പകരം നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റോ നല്‍കണം. ഇഡബ്ല്യുഎസ് വിഭാഗത്തിനുള്ള ആനുകൂല്യത്തിന് ഇന്‍കം ആന്റ് അസറ്റ്‌സ് സര്‍ട്ടിഫിക്കറ്റാണ് അപ് ലോഡ് ചെയ്യേണ്ടത്. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് പൊതു വിഭാഗം തെരഞ്ഞെടുക്കുകയോ വരുമാനം എട്ടു ലക്ഷത്തിനു മുകളില്‍ നല്‍കിയശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയോ വേണം. എന്‍സിസി, എന്‍എസ്എസ് വിഭാഗങ്ങള്‍ക്കുള്ള ബോണസ് മാര്‍ക്കിന് പ്ലസ് വണ്‍, പ്ലസ് ടൂ തലങ്ങളിലെ സാക്ഷ്യപത്രങ്ങളാണ് നല്‍കേണ്ടത്. വിമുക്തഭടന്‍മാരുടെയും ജവാന്‍മാരുടെയും ആശ്രിതര്‍ക്കുള്ള ബോണസ് മാര്‍ക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍നിന്നുള്ള സാക്ഷ്യപത്രം നല്‍കണം. ഇതിനായി കര,നാവിക, വ്യോമ സേനാ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.
സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, പിഡി ക്വാട്ടകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, പിഡി ക്വാട്ടകളില്‍ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുമായി ബന്ധപ്പെട്ട് നാളെയേക്കു മുന്‍പ് പ്രവേശനം നേടണം.
വിവരാവകാശം; അപേക്ഷകള്‍ ഓണ്‍ലൈനില്‍ നല്‍കാം
എംജി സര്‍വകലാശാലയില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. https://rti.mgu.ac.in/ എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലെ (www.mgu.ac.in) ഓണ്‍ലൈന്‍ സര്‍വീസസ് എന്ന മെനുവിലൂടെയും ഈ പോര്‍ട്ടലിലെത്താം.
സമയപരിധി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എംആര്‍ക് (2024 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈനില്ലാതെ നാളെ വരെയും ഫൈനോടെ 16 വരെയും സൂപ്പര്‍ ഫൈനോടെ 17 വരെയും അപേക്ഷിക്കാം.
ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍, തൃശൂര്‍ ദയ ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ബേസിക് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ ( പ്രീ ഹോസ്പിറ്റല്‍ മെഡിക്കല്‍ എമര്‍ജന്‍സി കെയര്‍: ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിംഗ് പ്രോഗരാം) 26ന് സ്പോട്ട് അഡ്മിഷന്‍ നടക്കും.
പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. ഞായറാഴ്ച്ചകളില്‍ സര്‍വകലാശാലയിലാണ് ക്ലാസ്. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും കോഴ്‌സ് ഫീസുമായി 26ന് വകുപ്പില്‍ എത്തണം. 04812733399, 08301000560.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബിവോക്ക് അഗ്രോഫുഡ് പ്രോസസിംഗ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 17ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബിഎസ്്സി ജിയോളജി, ജിയോളജി ആന്‍ഡ് വാട്ടര്‍ മാനേജ്മെന്റ് സിബിസിഎസ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റല്‍.
നാലാം സെമസ്റ്റര്‍ ബികോം സിബിസിഎസ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.