നാലാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് മെഴ്സി ചാന്‍സ്), നാലാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 30 വരെയും ഫൈനോടുകൂടി ജൂലൈ ഒന്നു വരെയും സൂപ്പര്‍ ഫൈനോടുകൂടി രണ്ടു വരെയും അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം ആറാം സെമസ്റ്റര്‍ ബിപിഇഎസ് (2022 അഡ്മിഷന് റഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016 അഡ്മിഷന് മെഴ്സി ചാന്‍സ്) പരീക്ഷകള്‍ 25 മുതല്‍ നടക്കും. 16 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 17 വരെയും സൂപ്പര്‍ ഫൈനോടുകൂടി 18 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്സി പ്രോഗ്രാം ഇന്‍ ബേസിക്ക് സയന്‍സസ് ഫിസിക്സ് (2022 അഡ്മിഷന് റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്റ്റി മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 16 മുതല്‍ പെരുമ്പാവൂര്‍, മാര്‍ത്തോമാ കോളജ് ഫോര്‍ വിമെനില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ (2024 അഡ്മിഷന് റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റ്റി ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 23, 24, 25, 26 തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
റെഗുലര്‍ പാര്‍ട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ്(ഡാസ്പ്) നടത്തുന്ന പാര്‍ട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ പിജി സര്‍ട്ടിഫിക്കറ്റ് ഇന്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി (യോഗ്യതസയന്സ് ബിരുദം) പിജി സര്‍ട്ടിഫിക്കറ്റ് ഇന്‍ പ്ലാന്റ് ടിഷ്യു കള്‍ച്ചര്‍ ടെക്നോളജി (യോഗ്യതസയന്സ് ബിരുദം) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്സൈറ്റില്‍. ഇമെയില്‍:
[email protected] ഫോണ്‍8078786798, 0481 2733292
പരീക്ഷാ ഫലം ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്സി സുവോളജി (2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ് പരിശോധനയ്ക്കും 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
പരീക്ഷാ തീയതി നാലാം സെമസ്റ്റര്‍ ബിവോക് (പഴയ സ്കീം2018 അഡ്മിഷന് സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മെയ് 2025) പരീക്ഷകള്‍ 23 മുതല്‍ നടക്കും.
അഞ്ചാം സെമസ്റ്റര്‍ ബിവോക് (പഴയ സ്കീം2018 അഡ്മിഷന് സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മെയ് 2025) പരീക്ഷകള്‍ 30 മുതല്‍ നടക്കും.
ആറാം സെമസ്റ്റര്‍ ബിവോക് (പഴയ സ്കീം2018 അഡ്മിഷന് സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മെയ് 2025) പരീക്ഷകള്‍ ജൂലൈ 10 മുതല്‍ നടക്കും.
എംഎഡ് പ്രവേശനം; ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളില്‍ എംഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.www.cap.mgu.ac.in വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനു മുന്‍പ് വെബ്സൈറ്റിലെ നിര്‍ദ്ദേശങ്ങളും പ്രോസ്പെക്ടസും പരിശോധിക്കണം.