University News
ഹ്രസ്വകാല തൊഴിലധിഷ്ഠിത നൈപുണ്യ വികസന പ്രോഗ്രാം പ്രവേശനം
അതിരമ്പുഴ: എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ്(ഡാസ്പ്) നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത നൈപുണ്യ വികസന പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

ഇന്റര്‍നെറ്റ് പ്രോഗ്രാമിംഗ് ആന്‍ഡ് വെബ് ടെക്‌നോളജി, വേസ്റ്റ് മാനേജ്‌മെന്റ്, ബിസിനസ് ഡാറ്റ അനാലിസിസ് യൂസിംഗ് ടാലി ഇആര്‍പി ആന്‍ഡ് എംഎസ് എക്‌സെല്‍, വെയര്‍ഹൗസിംഗ് ആന്‍ഡ് ഇന്‍വെന്ററി മാനേജ്‌മെന്റ് എന്നിവയാണ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍. യോഗ്യത പ്ലസ് ടൂ. കോഴ്‌സുകളുടെ ദൈര്‍ഘ്യം ആറു മാസം. ഒരു വര്‍ഷത്തെ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ ഡിപ്ലോമ പ്രോഗ്രാമിനും പ്ലസ് ടൂ യോഗ്യതയുള്ളവരെയാണു പരിഗണിക്കുന്നത്.

ലൈഫ് സയന്‍സിലോ കെമിസ്ട്രിയിലോ ബിരുദമുള്ളവര്‍ക്ക് ഫുഡ് അനാലിസിസ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് പിജി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഇന്‍സ്ട്രുമെന്റല്‍ മെത്തേഡ്‌സ് ഓഫ് കെമിക്കല്‍ അനാലിസിസ് പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കാണ് അവസരം. ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ഫുഡ് പാക്കേജിംഗ് ടെക്‌നോളജി പിജി സര്‍ട്ടഫിക്കറ്റ് കോഴ്‌സുകളില്‍ ചേരുന്നതിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം മതിയാകും.

ഫുഡ് അനാലിസിസ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് പിജി ഡിപ്ലോമാ പ്രോഗ്രാമിന് ലൈഫ് സയന്‍സിലോ കെമിസ്ട്രിയിലോ ഡിഗ്രിയുള്ളവരെയാണ് പരിഗണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍(www.dasp.mgu.ac.in). 8078786798, 0481 2733292. ഇമെയില്‍[email protected]

പ്രോജക്ട് ഇവാലുവേഷന്‍

നാലാം സെമസ്റ്റര്‍ എംഎസ്‌സി ഡാറ്റാ അനലിറ്റിക്‌സ്(സിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്ട് ഇവാലുവേഷന്‍, വൈവ വൈസി പരീക്ഷകള്‍ 23, 24 തീയതികളില്‍ കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
More News