പരീക്ഷാ കേന്ദ്രം അനുവദിച്ചു
20ന് ആരംഭിക്കുന്ന മോഡല്‍ ഒന്ന് ബിഎ, ബിഎസ്് സി, ബികോം വാര്‍ഷിക സ്‌കീം (19982008 അഡ്മിഷന്‍ റഗുലര്‍), ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷന്‍ 19982011 അഡ്മിഷന്‍) പാര്‍ട്ട് മൂന്ന് മെയിന്‍ പേപ്പര്‍ അവസാന മേഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ച ഉത്തരവ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍നിന്നും 18 മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി അനുവദിച്ചിരിക്കുന്ന കേന്ദ്രത്തില്‍ പരീക്ഷ എഴുതണം.
ഗാര്‍ഡന്‍ വര്‍ക്കര്‍; അപേക്ഷിക്കാം
സര്‍വകലാശാലയില്‍ ഗാര്‍ഡന്‍ വര്‍ക്കര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 90 ദിവസത്തേക്കാണ് നിയമനം. പ്രായം 21നും 58നും ഇടയില്‍. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് (1) 27ന് മുന്‍പ് നല്‍കണം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ മേഴ്സി ചാന്‍സ്), മൂന്നാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ഐഎംസിഎ (2024 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എംഎസ്്സി സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പ്രോജക്ട് ഇവാലുവേഷന്‍
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എംഎസ്്‌സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (സിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്ട് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ 23ന് കോന്നി വി.എന്‍.എസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
വായനാ ദിനാചരണം
എംജി യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള വായനാ ദിനാചരണം 19ന് രാവിലെ 11ന് നടക്കും. ചങ്ങനാശേരി എന്‍.എസ്.എസ് കോളജ് അധ്യാപിക ഡോ. ആതിര പ്രകാശ് ഉദ്ഘാടനം നിര്‍വഹിക്കും.
സര്‍വകലാശാലാ ലൈബ്രറി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജോയ് മാത്യു, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ ഗവേഷകന്‍ എം.ഡി. എബിന്‍, സീമ വി. മധു, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ വി.ടി. വിനയ എന്നിവര്‍ വായനാനുഭവം പങ്കുവയ്ക്കും.