University News
എംജി പിജി, ബിഎഡ് പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നാളെ വരെ cap.mgu.ac.in ല്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും പുനഃക്രമീകരിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാം. പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, പരീക്ഷാ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് തിരുത്താന്‍ കഴിയുക.
ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും ഫീസ് അടച്ചശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും ഈ സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യാം. കമ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ ഭേദഗതികള്‍ വരുത്തുന്നതിനും പുതിയതായി അപേക്ഷിക്കുന്നതിനും കമ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎസ്്‌സി ബയോകെമിസ്ട്രി (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍ 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 26 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിഎസ്്‌സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മോഡല്‍ മൂന്ന് (സിബിസിഎസ് പുതിയ സ്‌കീം2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ മേഴ്സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 25ന് ഇടക്കൊച്ചി സിയന്നാ കോളജ് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിവോക്ക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമേന്റഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍ (പുതിയ സ്‌കീം2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പ്രോജക്ട് ഇവാലുവേഷന്‍

നാലാം സെമസ്റ്റര്‍ എംഎസ്്‌സി ബയോകെമിസ്ട്രി (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍ 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്ട് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ ജൂലൈ എട്ു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ ആന്‍ഡ് കോംപ്രിഹെന്‍സിവ് വൈവ വോസി പരീക്ഷ ജൂലൈ ഏഴു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
More News