എംജിയു യുജിപി; മേജര്‍ സ്വിച്ചിംഗും കോളജ് മാറ്റവും നാളെ വരെ
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ 2024 2025 അഡ്മിഷന്‍ നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് നാളെ വരെ മേജര്‍ സ്വിച്ചിംഗിനും കോളജ് മാറ്റത്തിനും അവസരം. വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ്സ് പ്രൊഫൈലിലെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് എംജിയു യുജിപി പോര്‍ട്ടലില്‍ (https://edp.mgu.ac.in/) ലോഗിന്‍ ചെയ്താണ് ഓപ്ഷന്‍ തെരഞ്ഞെടുക്കേണ്ടത്. ഒരു വിദ്യാര്‍ഥിക്ക് പരമാവധി പന്ത്രണ്ട് ഓപ്ഷനുകള്‍ നല്‍കാം. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളുള്ള മേജറുകളിലേക്കും ഈ സമയപരിധിയില്‍ ഓപ്ഷന്‍ നല്‍കാനാകും. 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് 24 മുതല്‍ 26 വരെ വിദ്യാര്‍ഥികള്‍ക്ക് മേജര്‍ സ്വിച്ചിംഗും കോളജ് മാറ്റവും ഓണ്‍ലൈനില്‍ കണ്‍ഫേം ചെയ്യാം. മാനേജ്മെന്റ് ക്വാട്ട റാങ്ക് ലിസ്റ്റ് 27നാണ് പ്രസിദ്ധീകരിക്കുക. ഈ വിഭാഗത്തില്‍ 28ന് സ്വിച്ചിംഗ് കണ്‍ഫര്‍മേഷന്‍ നടത്താം.
പിജി; സ്പോര്‍ട്സ്, കള്‍ച്ചറല്‍, പിഡി ക്വാട്ടകളിലെ അന്തിമ റാങ്ക് ലിസ്റ്റായി
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് സ്പോട്സ്, കള്‍ച്ചറല്‍, പിഡി ക്വാട്ടകളിലെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശനം നേടണം. അവസാന തീയതി നാളെ.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി സുവോളജി (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര ഏകീകൃത എല്‍എല്‍ബി (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, ത്രിവത്സര എല്‍എല്‍ബി 2017 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2015, 2016 അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ ഹോട്ടല്‍ മാനേജ്മെന്റ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി നവംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എംഎസ്്‌സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ് (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എംഎഡ് (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജൂലൈ ഒന്‍പതു മുതല്‍ നടക്കും. 27 വരെ അപേക്ഷിക്കാം. ഫൈനോടെ 28 വരെയും സൂപ്പര്‍ ഫൈനോടെ 30 വരെയും അപേക്ഷ സ്വീകരിക്കും.