എംജി കാമ്പസില്‍ പിജി; എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു
എംജി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായി ജൂണ്‍ എട്ട്, ഒന്‍പത് തീയതികളില്‍ നടത്തിയ എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം വെബ് സൈറ്റില്‍ (cat.mgu.ac.in) പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഠന വകുപ്പുകളുമായി ബന്ധപ്പെടണം.
എംബിഎ പ്രവേശനം; ഇന്റര്‍വ്യൂ
എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്മന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ 2025 ബാച്ച് എംബിഎ പ്രോഗ്രാമിന്റെ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും 24, 25 തീയതികളില്‍ നടക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് മെമ്മോ ഇമെയില്‍ മുഖേന അയച്ചിട്ടുണ്ട്. 0481 2733367.
പരീക്ഷാ ഫലം
ആറാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് വൊക്കേഷന്‍സോഫ്റ്റ്വെയര്‍ ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ (പുതിയ സ്‌കീം2022 അഡ്മിഷന്‍ റെഗുലര്‍ മാര്‍ച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മോഡല്‍ രണ്ട് ബിഎ, ബിഎസ്്‌സി, ബികോം വാര്‍ഷിക സ്‌കീം (19982008 അഡ്മിഷന്‍ റെഗുലര്‍) അവസാന മേഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് ജൂലൈ 21 വരെ അപേക്ഷിക്കാം. ഫൈനോടെ 23 വരെയും സൂപ്പര്‍ ഫൈനോടെ 25 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എംഎസ്്‌സി മാത്തമാറ്റിക്സ് (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ എട്ടു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പ്രോജക്ട് ഇവാലുവേഷന്‍
നാലാം സെമസ്റ്റര്‍ എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്ട് ആന്‍ഡ് കോംപ്രിഹെനസീവ് വൈവ വോസി പരീക്ഷകള്‍ ജൂലൈ 10, 11 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ (സിബിസിഎസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) ബിഎ മ്യൂസിക് വോക്കല്‍, വീണ, മൃദംഗം പ്രാക്ടിക്കല്‍, പ്രൊജക്ട്, കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ ജൂലൈ രണ്ടു മുതല്‍ 15 വരെ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.