University News
ഓണേഴ്സ് ബിരുദം; പുതിയതായി അപേക്ഷിക്കാം, ഓപ്ഷനുകള്‍ മാറാം
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്ക് ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ ഒന്നു മുതല്‍ മൂന്നു വരെ ഓണ്‍ലൈനില്‍ (https://cap.mgu.ac.in) പുതിയതായി രജിസ്റ്റര്‍ ചെയ്യാം. നേരത്തെ അപേക്ഷിച്ചവര്‍ക്ക് ഓപ്ഷനുകള്‍ മാറ്റുന്നതിനും ഈ സമയപരിധിയില്‍ അവസരമുണ്ട്. നിലവില്‍ സ്ഥിര പ്രവേശനം എടുത്തവരും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവരും അലോട്ട്മെന്റ് റദ്ദായിപ്പോയവരും ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പുതിയ ഓപ്ഷന്‍ നല്‍കാം.

ഒന്നു മുതല്‍ മൂന്നുവരെ അലോട്ട്മെന്റുകള്‍ക്കായി രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകള്‍ തുടര്‍ അലോട്ട്മെന്റിനായി പരിഗണിക്കില്ല. ഇങ്ങനെ പരിഗണിക്കപ്പെടുന്നതിന് നിലവില്‍ അപേക്ഷിച്ചവര്‍ പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം.

മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് അലോട്ട്‌മെന്റുകളില്‍ താത്കാലിക പ്രവേശനം എടുത്തവരും മൂന്നാം അലോട്ട്മെന്റ് ലഭിച്ചവരും 30ന് വൈകുന്നേരം നാലിനു മുന്‍പ് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്ഷന്‍ ഒഴികെയുള്ള ഓപ്ഷനുകളില്‍ പ്രവേശനം ലഭിച്ച എസ്്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് ഈ വിഭാഗത്തിനുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റ് വരുന്നതുവരെ താത്കാലിക പ്രവേശനത്തില്‍ തുടരാം.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ (സിഎസ്എസ്2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) മദ്ദളം പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ്, കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ ജൂലൈ 10,11 തീയതികളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ഇന്റ്ഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡ്യൂവല്‍ ഡിഗ്രി മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എ്‍എല്‍എം ബ്രാഞ്ച് ഒന്ന് കൊമേഴ്സ്യല്‍ ലോ, ബ്രാഞ്ച് രണ്ട് ക്രിമിനല്‍ ലോ, ബ്രാഞ്ച് മൂന്ന് മാരിടൈം ലോ (2022 അഡ്മിഷന്‍ റെഗുലര്‍), ബ്രാഞ്ച് ഒന്ന് കൊമേഴ്സ്യല്‍ ലോ, ബ്രാഞ്ച് രണ്ട് ക്രിമിനല്‍ ലോ (2021 അഡ്മിഷന്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 14 വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

പരീക്ഷാ കേന്ദ്രം അനുവദിച്ചു

30ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷന്‍ ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ, എംസ്്‌സി, എംകോം (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ച ഉത്തരവ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ ടിക്കറ്റുകള്‍ വാങ്ങാം.
More News